കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ വേടന്റെ പാട്ട്; എതിര്‍പ്പുമായി ബി ജെ പി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല പാഠ്യപദ്ധതിയില്‍ വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയതിന് പിന്നാലെ എതിര്‍പ്പുമായി ബി ജെ പി. ബിഎ മലയാളം നാലാം സെമസ്റ്റര്‍ പാഠപുസ്തകത്തിലാണ് വേടന്റെ പാട്ട്പാ ഠ്യവിഷയത്തിലുള്‍പ്പെടുത്തിയത്. വേടന്റെ പാട്ടുകള്‍ ഭാരതീയ സംസ്‌കാരത്തെ വെല്ലുവിളിക്കുന്നതെന്നാണ് പരാതി. ബി ജെ പി അനുകൂല സിന്‍ഡിക്കേറ്റ് അംഗം എ കെ അനുരാജ് ഇതുസംബന്ധിച്ച് വൈസ് ചാന്‍സലര്‍ ഡോ. പി രവീന്ദ്രന് പരാതി നല്‍കി. ലഹരി ഉപയോഗിക്കുന്ന താന്‍ വരും തലമുറയ്ക്ക് തെറ്റായ മാതൃക ആണെന്ന് സമ്മതിച്ച ഹിരണ്‍ ദാസ് മുരളിയുടെ പാട്ട് ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് പരാതിയില്‍ പറയുന്നു. പുലിപ്പല്ല് കൈവശം വെച്ചതിന് നേരിട്ട നിയമനടപടിയും പരാതിയില്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ഭാരതീയ മൂല്യങ്ങളെയും സംസ്‌കാരത്തെയും വെല്ലുവിളിക്കുന്ന വേടന്റെ പാട്ടിന് പകരം മറ്റാരുടെയെങ്കിലും നല്ല രചനകള്‍ ഉള്‍പ്പെടുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. വേടന്റെ 'ഭൂമി ഞാന്‍ വാഴുന്നിടം' എന്ന പാട്ടും മൈക്കിള്‍ ജാക്‌സന്റെ 'ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്'എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് ബിഎ മലയാളം നാലാം സെമസ്റ്റര്‍ പാഠത്തിലുള്ളത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള പഠനമാണ് പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം.
What's Your Reaction?






