പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനക്കെതിരെ സുന്നി യുവജന സംഘം

Jun 11, 2025 - 15:53
പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനക്കെതിരെ സുന്നി യുവജന സംഘം

മലപ്പുറം: പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിനെതിരെ സമസ്ത കേരള സുന്നി യുവജന സംഘം. ജമാഅത്തെ ഇസ്ലാമി പഴയ ആശയങ്ങള്‍ ഒഴിവാക്കി എന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം ഗൗരവതരം എന്ന് സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി അവരുടെ ആശയം നിലനിര്‍ത്തിക്കൊണ്ട് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു എന്ന് മാത്രമേയുള്ളൂ. ആശയത്തില്‍ വ്യത്യാസമില്ല. വിഷയത്തെക്കുറിച്ച് പഠിക്കാതെയാണ് പ്രതിപക്ഷ നേതാവ് പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആശയത്തില്‍ അടിസ്ഥാനപരമായി മാറ്റം വരുത്തിയാല്‍ ആദ്യം മുസ്ലിം സംഘടന ആയിരിക്കും അവരെ സ്വാഗതം ചെയ്യുക. ജനാധിപത്യ സംവിധാനത്തോട് നിസ്സഹകരിക്കണമെന്ന് പറഞ്ഞവരാണ് അവര്‍ എന്നും റഹ്‌മത്തുള്ള സഖാഫി എളമരം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഒരുപാട് മാറിയെന്നും അവര്‍ക്ക് മതരാഷ്ട്ര വാദം ഇപ്പോള്‍ ഇല്ലെന്നും  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.  ഈ പരാമര്‍ശത്തിനെതിരെയാണ് സമസ്ത കേരള സുന്നി യുവജന സംഘം രംഗത്തെത്തിയിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0