ഷഹബാസ് കൊലക്കേസ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചു; വേദനാജനകമെന്ന് പിതാവ്

കൊച്ചി: താമരശ്ശേരി ഷഹബാസ് കൊലപാതക്കേസില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിദ്യാര്‍ത്ഥികളെ മാതാപിതാക്കളുടെ ജാമ്യത്തില്‍ വിട്ടയക്കാനാണ് ഹൈക്കോടതി ഉത്തരവ്.
കര്‍ശന ഉപാധികളോടൊണ് ഇവരെ വിട്ടയയ്ക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നും മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ സത്യവാങ്മൂലം നല്‍കണം. മറ്റ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഒബ്സര്‍വേഷനില്‍ തുടരുന്നതിന് ബാലനീതി നിയമം അനുവദിക്കുന്നില്ലെന്നാണ് കോടതി വിലയിരുത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍വ്വകാല കുറ്റകൃത്യം ഇല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം, നടപടി വേദനാജനകമെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാല്‍ പറഞ്ഞു. ആരോപണവിധേയരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്‌നത്തിനു പിന്നാലെ ഉണ്ടായ സംഘര്‍ഷത്തിലാണ് പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്. സംഘര്‍ഷത്തില്‍ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
What's Your Reaction?






