ഗുരുദക്ഷിണയായി 151 കോടി സംഭാവന നല്‍കി മുകേഷ് അംബാനി

Jun 8, 2025 - 16:51
Jun 8, 2025 - 16:54
ഗുരുദക്ഷിണയായി 151 കോടി സംഭാവന നല്‍കി മുകേഷ് അംബാനി

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനി ഗുരുദക്ഷിണയായി 151 കോടി സംഭാവന നല്‍കി. അദ്ദേഹം പഠിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിക്ക് അധ്യാപകനായിരുന്ന പ്രൊഫസര്‍ എം.എം. ശര്‍മ്മയുടെ സ്മരണാര്‍ത്ഥമാണ് 151 കോടി രൂപ സംഭാവന നല്‍കിയത്.  പ്രൊഫസര്‍ ശര്‍മ്മയുടെ ആത്മകഥ പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് അംബാനി ഈ പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രൊഫസര്‍ ശര്‍മ്മയുടെ ക്ലാസുകളെക്കുറിച്ച് മുകേഷ് അംബാനി വികാരാധീനനായി സംസാരിച്ചു. തന്റെ പിതാവ്, വ്യവസായ പ്രമുഖനായ ധീരുഭായ് അംബാനിയെപ്പോലെ, ഇന്ത്യന്‍ വ്യവസായ രംഗത്തെ ആഗോള തലത്തിലേക്ക് ഉയര്‍ത്താന്‍ പ്രൊഫസര്‍ ശര്‍മ്മ ആഗ്രഹിച്ചിരുന്നതായി അംബാനി അനുസ്മരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0