ബെദറംപള്ള നൂറുല്‍ ഹുദ മദ്‌റസ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

ബെദറംപള്ള: ജൂണ്‍ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബെദറംപള്ള നൂറുല്‍ ഹുദ മദ്രസ്സയില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അണി നിരന്ന പരിപാടിയില്‍
അബൂബക്കര്‍ സഅദി അല്‍ ലത്തീഫി വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതി സന്ദേശം കൈമാറി. തൈ നടീല്‍ കര്‍മ്മം മഹല്ല് ഖത്തീബ് അസ്ലം അല്‍ ബദവി നിര്‍വഹിച്ചു. കുട്ടികള്‍ തൈകള്‍ മദ്രസ്സ മുറ്റത്ത് നട്ടു പിടിപ്പിച്ചു. തുടര്‍ന്ന് നടന്ന മുഹാളറ ക്ലാസ്സിന് മഹല്ല് മുദരിസ് ഹസൈനാര്‍ മിസ്ബാഹി കാമില്‍ സഖാഫി നേതൃത്വം നല്‍കി.
What's Your Reaction?






