ദേശീയപാത നിര്‍മാണം 2025ല്‍ തന്നെ പൂര്‍ത്തിയാക്കണം: മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ കണ്ടു

Jun 4, 2025 - 16:29
ദേശീയപാത നിര്‍മാണം 2025ല്‍ തന്നെ പൂര്‍ത്തിയാക്കണം: മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ കണ്ടു

ന്യൂ ഡല്‍ഹി: ദേശീയപാതാ നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍  കൂടിക്കാഴ്ച നടത്തി. പൊതുമാരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുത്തു.
ഒരു മണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ ദേശീയപാത നിര്‍മ്മാണം  2025 ഡിസംബറിനകം പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. പോസിറ്റീവ് ആയ മറുപടി കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നല്‍കിയെന്നാണ് വിവരം. ദേശീയപാതയിലെ അപാകതയില്‍ തുടര്‍നടപടികള്‍ ഉണ്ടാകും.സ്ഥലം ഏറ്റെടുപ്പിന് നല്‍കിയ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ ഇടപെടണമെന്ന് സംസ്ഥാനം കേന്ദ്ര ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് വിശദീകരിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0