ബലി പെരുന്നാള്‍: 2,499 തടവുകാരെ യു എ ഇ മോചിപ്പിച്ചു

അബൂദബി: ബലി പെരുന്നാളിനോടനുബന്ധിച്ച് വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളിലും കറക്ഷണല്‍ സ്ഥാപനങ്ങളിലും കഴിയുന്നവരെ വിട്ടയക്കാന്‍ യു എ ഇ ഭരണാധികാരികള്‍ ഉത്തരവിട്ടു.
2,499 പേരെ വിട്ടയക്കുന്ന ഉത്തരവ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 963 തടവുകാരെ മോചിപ്പിക്കാന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്യാന്‍ ഉത്തരവിട്ടു. തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ വ്യക്തിപരമായി വഹിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. 985 തടവുകാരെ മോചിപ്പിക്കാന്‍ ദുബൈ ഭരണാധികാരി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉത്തരവിട്ടു.
ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഷാര്‍ജയില്‍ ശിക്ഷ അനുഭവിക്കുന്ന 439 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. നല്ല പെരുമാറ്റമുള്ളവരുമാണെന്ന് കണ്ടെത്തിയ, വിവിധ രാജ്യക്കാരായ 112 തടവുകാരെ മോചിപ്പിക്കാന്‍ ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി ഉത്തരവിട്ടു.
What's Your Reaction?






