മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: പാലക്കാട് കൊടുന്തരപ്പുള്ളിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി.കൊടുന്തരപ്പുള്ളി സ്വദേശി ശിവന്‍കുട്ടിയുടെ മകന്‍ സിജിലാണ് മരിച്ചത്. പിതാവ് ശിവന്‍കുട്ടി പിടിയിലായി. കൃത്യത്തിന് ശേഷം ഒളിവില്‍പോയ ശിവന്‍കുട്ടിയെ ഇന്നലെ രാത്രിയോടെയാണ് പോലീസ് പിടികൂടിയത്. ഇന്നലെയാണ് ശിവന്‍കുട്ടിയും മകനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. ശിവനും സിജിലും തമ്മിലുള്ള വഴക്കിനിടെ വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന കൊടുവാള്‍ എടുത്ത് സിജിലിന്റെ കഴുത്തില്‍ പിതാവ് വെട്ടുകയായിരുന്നു. മുറിവേറ്റ് ഇറങ്ങിയോടിയ സിജിലിനെ പരിചയക്കാര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷയുണ്ടായില്ല. ശിവന്‍കുട്ടിക്കെതിരെ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തത്.
What's Your Reaction?






