സാമൂഹ്യ തിന്മകള്‍ക്കെതിരെ ബോധവല്‍ക്കരണവുമായി സമസ്ത ജില്ല പണ്ഡിത ക്യാമ്പ് സമാപിച്ചു

Jun 2, 2025 - 18:28
Jun 2, 2025 - 18:31
സാമൂഹ്യ തിന്മകള്‍ക്കെതിരെ ബോധവല്‍ക്കരണവുമായി സമസ്ത ജില്ല പണ്ഡിത ക്യാമ്പ് സമാപിച്ചു

കാസര്‍ഗോഡ്: സാമൂഹ്യ തിന്മകള്‍ക്കെതിരെ ശക്തമായ സന്ദേശമുയര്‍ത്തി സമസ്ത ജില്ല പണ്ഡിത ക്യാമ്പ് സമാപിച്ചു. സമസ്ത സെന്റിനറി ആഘോഷത്തിന്റെ  ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം, ആദര്‍ശ വ്യതിയാനം, അനാചാരങ്ങള്‍,  മറ്റു ദുഷ്പ്രവണതകള്‍ക്കെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കും. അതിന്നായി മേഖല തലങ്ങളില്‍ പണ്ഡിതന്മാര്‍ക്ക് പരിശീലനം നല്‍കും. ജൂണ്‍ ജൂലൈ മാസങ്ങളില്‍ പണ്ഡിത ക്യാമ്പ് സംഘടിപ്പിക്കുകയും കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ചെയ്യും. 
പെരിയാട്ടടുക്ക അജവാ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് സമസ്ത ജില്ല ഉപാധ്യക്ഷന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. പി എസ് കെ മൊയ്തു ബാഖവി മാടവന, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍  വിഷയാവതരണം നടത്തി. ജില്ലാ മുശാവറ അംഗങ്ങളും ജില്ലയിലെ 6 മേഖലകളിലെ മുശാവറ അംഗങ്ങളുമാണ് പ്രതിനിധികള്‍. ക്യാമ്പിന്റെ ഭാഗമായി ജില്ലാ ജനറല്‍ ബോഡിയും  മേഖലാ മുഷാവറയും നടന്നു.
അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ കീനോട്ടും അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി പദ്ധതിയും അവതരിപ്പിച്ചു. കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, എബി മൊയ്തു സഅദി ചേരൂര്‍ സ്വാഗതവും  ഹസൈനാര്‍ സഖാഫി കുണിയ നന്ദിയും പറഞ്ഞു. 
സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, മൂസല്‍ മദനി  തലക്കി, അബ്ദുസ്സലാം ദാരിമി കൂബന്നൂര്‍, കെ പി അബ്ദുറഹ്‌മാന്‍ സഖാഫി, ഇബ്രാഹിം ദാരിമി ഗുണാജെ, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, സക്കരിയ ഫൈസി, അബ്ദുല്‍ മജീദ് ഫൈസി, തുടങ്ങിയവര്‍ സംബന്ധിച്ചു. 
മേഖലകളെ പ്രതിനിധീകരിച്ച് പാത്തൂര്‍ മുഹമ്മദ് സഖാഫി, ജമാല്‍ സഖാഫി കുമ്പള, അബൂബക്കര്‍ കാമില്‍ സഖാഫി, സിദ്ദിഖ് സഖാഫി തൈര, അബ്ദുല്‍ ഖാദര്‍ സഖാഫി ആറങ്ങാടി, അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം തുടങ്ങിയവര്‍ സംസാരിച്ചു. 
രാവിലെ 10 മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ സി പി അബ്ദുല്ല ഹാജി ചെരുമ്പ പതാക ഉയര്‍ത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0