തര്‍ത്തീല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോ: മഞ്ചേശ്വരം ഡിവിഷന്‍ ജേതാക്കള്‍

May 31, 2025 - 18:40
May 31, 2025 - 18:44
തര്‍ത്തീല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോ:  മഞ്ചേശ്വരം ഡിവിഷന്‍ ജേതാക്കള്‍

കാസര്‍കോട്: എസ്.എസ്.എഫ്. ജില്ലാ തര്‍ത്തീല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോ സമാപിച്ചു. ജൂനിയര്‍, സീനിയര്‍, ജനറല്‍ കാറ്റഗരിയിലായി നുറോളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഖുര്‍ആന്‍ പാരായണം, ഹിഫ്സ്, ഖുര്‍ആന്‍ പ്രഭാഷണം, ഖുര്‍ആന്‍ ക്വിസ്സ്, ആയത്ത് മത്സരം, തുടങ്ങിയ ഇനങ്ങളില്‍ ജില്ലയിലെ 9 ഡിവിഷനുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത തര്‍ത്തീലില്‍ മഞ്ചേശ്വരം ഡിവിഷന്‍ ജേതാക്കളായി.  കുമ്പള, മുള്ളേരിയ ഡിവിഷനുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. സമാപന സംഗമത്തില്‍ എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് സയ്യിദ് മുത്തുകോയ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ഖുര്‍ആന്‍ പ്രഭാഷനം നടത്തി. എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് റഈസ് മുഈനി അധ്യക്ഷത വഹിച്ചു. ഹനീഫ് സഖാഫി, ഹനീഫ് ഹാജി, ഖാലിദ് ആല്‍നടക്കം, നൗഷാദ് ഹിമമി, റഹ്‌മാന്‍ കാവുപ്പാടി, അഹ്‌മദ് മുസ്ലിയാര്‍ ബോവിക്കാനം, സുനൈഫ് ചെര്‍ക്കള, അഷറഫ് അച്ചു. മുഹമ്മദ് ആല്‍നടക്കം, എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ബാദുഷ സഖാഫി സെക്രട്ടറിമാരായ ഫയാസ് പട്‌ല, ഖാദര്‍ സഖാഫി, മന്‍ഷാദ് അഹ്‌സനി, മുര്‍ഷിദ് പുളിക്കൂര്‍, ഇര്‍ഷാദ് കളത്തൂര്‍, ജുനൈദ് ഹിമമി സഖാഫി, ജംഷീദ്, തുടങ്ങിയവര്‍ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0