ഫലസ്തീന് പിന്തുണ ആവര്‍ത്തിച്ച് ഇമ്മാനുവല്‍ മാക്രോണ്‍

May 31, 2025 - 15:48
May 31, 2025 - 15:50
ഫലസ്തീന് പിന്തുണ ആവര്‍ത്തിച്ച് ഇമ്മാനുവല്‍ മാക്രോണ്‍

ഗസ്സ: ഇസ്രാഈല്‍- ഫലസ്തീന്‍ സംഘര്‍ഷത്തിന് പരിഹാരത്തിനുള്ള പിന്തുണ ആവര്‍ത്തിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. വ്യവസ്ഥകളോടെ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയെന്നത് ധാര്‍മിക കടമ എന്നതിലുപരി രാഷ്ട്രീയ ആവശ്യകത കൂടിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി. ഗസ്സക്കുള്ള മാനുഷിക സഹായം തടയുന്നത് തുടര്‍ന്നാല്‍ ഇസ്റാഈലിനെതിരായ നടപടി കടുപ്പിക്കുമെന്നും രാഷ്ട്രീയ പരിഹാരത്തിനായി പ്രവര്‍ത്തിക്കാന്‍ ഫ്രാന്‍സ് പ്രതിജ്ഞാബദ്ധമാണെന്നും മാക്രോണ്‍ പറഞ്ഞു. ഗസ്സയില്‍ തുടരുന്ന ഉപരോധം ഉടന്‍ അവസാനിപ്പിക്കാന്‍ ഇസ്രാഈലിന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായ സാഹചര്യത്തിലാണ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രതികരണം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0