മണ്ണിടിഞ്ഞ് വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം

മംഗലാപുരം: കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീടിനുള്ളില്‍ കുടുങ്ങിയ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചു. മംഗലാപുരം ഉള്ളാളിനടുത്താണ് ദാരുണ സംഭവമുണ്ടായത്. മൂന്ന് വയസ്സും രണ്ട് വയസ്സുമുള്ള പിഞ്ചു കുഞ്ഞുങ്ങളാണ് മരിച്ചത്. ഇവരുടെ മാതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാവ് കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച നിലയില്‍ അബോധാവസ്ഥയിലായിരുന്നു. പുറത്തെടുക്കുമ്പോഴേക്കും കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു.
മണ്ണിടിച്ചിലില്‍ ഇവരുടെ മുത്തശ്ശി നേരത്തെ മരിച്ചിരുന്നു. എന്‍ഡിആര്‍എഫ് സംഘം ഉള്‍പ്പെടെ എത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് കുടുങ്ങിയവരെ പുറത്തെടുത്തത്.
കര്‍ണാടകയിലെ തീരദേശ ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
What's Your Reaction?






