പഠന സമ്മര്‍ദ്ദം; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

May 30, 2025 - 12:04
പഠന സമ്മര്‍ദ്ദം; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ബാംഗ്‌ളൂര്‍: കര്‍ണാടക കുടക് ജില്ലയിലെ പൊന്നംപേട്ടില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പൊന്നംപേട്ടിലെ ഹള്ളിഗാട്ട് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ് കോഴ്‌സ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി തേജസ്വിനിയാണ്(19) ആത്മഹത്യ ചെയ്തത്. പഠന സമ്മര്‍ദം മൂലം ജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി കൊണ്ടുള്ള വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പ് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് കണ്ടെടുത്തു. തനിക്ക് ആറ് വിഷയങ്ങള്‍ എഴുതിയെടുക്കാനുണ്ടെന്നും പഠനം തുടരാന്‍ താത്പര്യമില്ലെന്നും കത്തില്‍ വിശദമാക്കിയിട്ടുണ്ട്. 
മൂന്നുദിവസം മുമ്പ് തന്റെ ജന്മദിനം കൂട്ടുകാര്‍ക്കൊപ്പം ആഘോഷിച്ച തേജസ്വിനി ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് അന്ന് വൈകിട്ട് നാലോടെ ഹോസ്റ്റലിലേക്ക് മടങ്ങിയതായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0