ലോഗ് ഔട്ട് ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

May 29, 2025 - 18:04
ലോഗ് ഔട്ട് ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ജനപ്രിയ മെസ്സേജിംഗ് ആപ്പായ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കായി ഒരു കിടിലന്‍ ഫീച്ചര്‍ കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇനി മുതല്‍ ഇ മെയില്‍ ലോഗ് ഔട്ട് ചെയ്യുന്നതുപോലെ മൊബൈല്‍ ഫോണില്‍ നിന്ന് വാട്‌സ് ആപ്പും ലോഗൗട്ട് ചെയ്യാം. കുറച്ചുകാലം വാട്‌സ് ആപ്പ് ഉപയോഗം നിര്‍ത്തിവെച്ച് വീണ്ടും തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ സഹായകമാകും ഈ ഫീച്ചര്‍. വാട്ട്സ്ആപ്പ് ബീറ്റാ ഫോര്‍ ആന്‍ഡ്രോയിഡ് 2.25.17.37 പതിപ്പ് വിശകലാത്തിലാണ് ഈ പുതിയ ലോഗ് ഔട്ട് ഓപ്ഷന്‍ കണ്ടെത്തിയത്. 
ഈ ഫീച്ചര്‍ നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ആഭ്യന്തരമായി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
സെറ്റിംഗ്‌സ് > അക്കൗണ്ട് എന്ന വിഭാഗത്തിലാണ് ലോഗൗട്ട് ഓപ്ഷന്‍ ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0