കേരളത്തില്‍ 519 കൊവിഡ് സ്ഥിരീകരണം

May 29, 2025 - 12:04
കേരളത്തില്‍ 519 കൊവിഡ് സ്ഥിരീകരണം

തിരുവനന്തപുരം: സംസ്ഥാനത്ത് 519 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നതു കൊണ്ടാണ് കൂടുതല്‍ കേസുകള്‍ അറിയുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രായമായവരും രോഗമുള്ളവരും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരും പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരും മാസ്‌ക് ധരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാനും ആശുപത്രികളില്‍ ഉള്‍പ്പെടെ രോഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്നും മന്ത്രി അറിയിച്ചു. 
ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0