അല്‍ നൂര്‍ പ്രീ സ്‌കൂള്‍ പഠനാരംഭവും അല്‍ ഹുസ്‌ന പണ്ഡിതകളുടെ സനദ് ദാനവും ജൂണ്‍ 2 ന്
ഉളിയത്തടുക്ക: നാഷണല്‍ നഗര്‍ അല്‍ നൂര്‍ പ്രീ സ്‌കൂള്‍ പഠനാരംഭവും അല്‍ ഹുസ്‌ന ഷീ അക്കാദമി ഡിപ്ലോമ ഇന്‍ സക്കിയ്യ അല്‍ കാമില പഠനം പൂര്‍ത്തിയാക്കിയ 31 വനിതാ പണ്ഡിതകളുടെ സനദ് ദാനവും
ജൂണ്‍ 2 തിങ്കളാഴ്ച രാവിലെ 10മണിക്ക് നാഷണല്‍ നഗര്‍ അല്‍ നൂര്‍ ക്യാമ്പസില്‍ നടക്കും. സമസ്ത കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷന്‍ ഖുദ്വത്തു സാദാത്ത് സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനവും സനദ് ദാനവും നിര്‍വഹിക്കും. കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് സയ്യിദ് അലവി അല്‍ ഐദറൂസി അദ്ധ്യക്ഷം വഹിക്കും. ഷംസുല്‍ ഹുദാ നൂരീ മാടനൂര്‍ മുഖ്യപ്രഭാഷണം നടത്തും.സയ്യിദ് ശറഫുദ്ദീന്‍ അഹ്സനി, സയ്യിദ് അഷ്റഫ് തങ്ങള്‍, സുലൈമാന്‍ സഖാഫി ദേശാംങ്കുളം, മഹല്ല് ഖത്തീബ് ശജഹാന്‍ അസ്ഹരി മൂളൂര്‍, ഇബ്രാഹിം സഅദി മുഗു, ഇബ്രാഹിം സഖാഫി, സഈദ് സഅദി കോട്ടക്കുന്ന്, അഹ്‌മദ് സഅദി ചെങ്കള, മുഹമ്മദ് ഹനീഫ് അസ്നവി, മന്‍സൂര്‍ മൗലവി നെല്ലിക്കുന്ന്, അബ്ദുല്‍ റഹീം സാബിരി, മുനീര്‍ സഅദി അല്‍ അര്‍ഷദി, അബ്ബാസ് നഈമി, സുബൈര്‍ സഅദി മധൂര്‍, ശംസീര്‍ സൈനി ത്വാഹ നഗര്‍, മഹ്‌മൂദ് ഹനീഫി, ഹാഫിള് ശുഹൈബ് ഹിമമി,
അബ്ദുല്‍ സമദ് ഹുദവി, പുളിക്കൂര്‍, ഇസ്മാഈല്‍, അറഫാത്ത് നിസാമി, മുര്‍ഷിദ് പുളിക്കൂര്‍ സംബന്ധിക്കും. സയ്യിദ് ഹംസ തങ്ങള്‍ സമാപന പ്രാര്‍ത്ഥന നടത്തും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



