കട്ടത്തടുക്കയില്‍ ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കണം: എസ് ബി എസ്
പുത്തിഗെ: സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള നിരവധി യാത്രക്കാര്‍ ദൈനംദിനം ആശ്രയിക്കുന്ന കട്ടത്തടുക്കയില്‍ ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ അനുവദിക്കണമെന്ന് കട്ടത്തടുക്ക ബെള്ളിപ്പാടി അബ്ദുള്ള മുസ്ലിയാര്‍ മദ്രസ എസ് ബി എസ് വിദ്യാര്‍ത്ഥി സമാജം ആവശ്യപ്പെട്ടു. ബാഡൂര്‍,പെര്‍ല,മുടിപ്പു തുടങ്ങിയ സ്ഥലങ്ങളിലേക്ക് അനേകമാളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. നിലവിലെ സാഹചര്യം മനസ്സിലാക്കി ബസ് ഷെല്‍ട്ടര്‍ നിര്‍മാണത്തിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ അധികൃതര്‍ ഉടനടി തയാറാകണമെന്ന് സമാജം ആവശ്യപ്പെട്ടു.
ഭാരവാഹികള്‍: പ്രസിഡന്റ് ഹാഷിര്‍ എസ് എ, ജന: സെക്രെട്ടറി ഹാഷിര്‍ കെ, ഫിനാന്‍സ് സെക്രട്ടറി വീരാന്‍ റൈഹാന്‍ വൈസ് പ്രസി: മുഹമ്മദ് മഹ്ദി, മുഹമ്മദ് അഫ്രാസ്, ജോ.സെക്ര: അബ്ദുല്‍ ഹമീദ്, മുഹമ്മദ് റാസി.
What's Your Reaction?
Like
0
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0



