കേസില്‍ നിര്‍ണായക വിധി; അബ്ദുറഹീമിന് ഒരു വര്‍ഷം കൂടി തടവ്
കോഴിക്കോട്: സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസില്‍ നിര്‍ണായക വിധി. മോചനത്തിനായി ഒരു വര്‍ഷം വരെ കാത്തിരിക്കാന്‍ കോടതി ഉത്തരവിട്ടു. പൊതുഅവകാശ നിയമ പ്രകാരം 20 വര്‍ഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചു. നിലവില്‍ 19 വര്‍ഷം ജയിലില്‍ കഴിഞ്ഞ റഹീമിന് ഒരു വര്‍ഷം കൂടി തടവ് ശിക്ഷ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അടുത്ത വര്‍ഷം ഡിസംബറോടു കൂടി ശിക്ഷാ കാലാവധി കഴിയും. 13 തവണ മാറ്റി വെച്ച കേസിലാണ് സുപ്രധാന വിധി പുറത്തുവരുന്നത്.
മോചന ഹരജി ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 11.30 നാണ് റിയാദ് കോടതി പരിഗണിച്ചത്. വധശിക്ഷ കോടതി നേരത്തെ റദ്ദാക്കിയെങ്കിലും മോചന ഉത്തരവ് അനന്തമായി വൈകുകയായിരുന്നു. സഊദി ബാലന്‍ മരിച്ച കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുറഹീമിന്റെ വധശിക്ഷ കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിന് കോടതി റദ്ദാക്കിയിരുന്നു. 34 കോടി രൂപ ദയാധനം സ്വീകരിച്ച് സഊദി കുടുംബം മാപ്പ് നല്‍കിയതോടെയാണ് കഴിഞ്ഞ ജൂലായ് രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0