പുതിയ ചുവടുവെപ്പുകളുമായി ജാമിഅതുല്‍ ഹിന്ദ് 'ഫ്യൂച്ചര്‍ ജാമിഅ സമ്മിറ്റ്' സമാപിച്ചു
കോഴിക്കോട്: ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യക്ക് കീഴില്‍ വിദ്യാഭ്യാസ രംഗത്തെ പുതിയ ചുവടുവെപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച ‘ഫ്യൂച്ചര്‍ ജാമിഅ സമ്മിറ്റ്-26’ സമാപിച്ചു. 'പുതിയ ജനറേഷന്‍, പുതിയ ചുവടുവെപ്പുകള്‍' എന്ന പ്രമേയത്തിലായിരുന്നു സമ്മിറ്റ്. ജാമിഅതുല്‍ ഹിന്ദ് വൈസ് ചാന്‍സലർ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. 300-ലധികം സ്ഥാപനങ്ങളില്‍ നിന്നായി അഞ്ഞൂറോളം പ്രതിനിധികളാണ് സമ്മിറ്റില്‍ പങ്കെടുത്തത്. അടുത്ത ഒരു വര്‍ഷത്തിനുളളില്‍ ജാമിഅതുല്‍ ഹിന്ദിലും അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിലും നടപ്പിലാക്കേണ്ട ഘടനാപരമായ മാറ്റങ്ങളെക്കുറിച്ചും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസന പദ്ധതികളെക്കുറിച്ചും സമ്മിറ്റിൽ വിശദമായ ചര്‍ച്ച നടന്നു. കഴിഞ്ഞ കാലങ്ങളില്‍ ആവിഷ്‌കരിച്ച പദ്ധതികളുടെ സമഗ്രമായ അവലോകനവും ഇതിന്റെ ഭാഗമായി പൂർത്തിയായി.
വണ്ടൂര്‍ അബ്ദുറഹ്‌മാൻ ഫൈസി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജാമിഅതുല്‍ ഹിന്ദ് സിന്‍ഡിക്കേറ്റ്, സെനറ്റ് അംഗങ്ങള്‍ക്ക് പുറമെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്‌ലിം ജമാഅത്ത് നേതാക്കളും വിവിധ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0