പെർള സ്വദേശിക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എഞ്ചിനീയറിംഗ് ഗവേഷണത്തിൽ ഡോക്ടറേറ്റ്
പെർള: ബെദ്രംപള്ള സ്വദേശിയായ മുഹമ്മദ് സിറാജ് ബി. ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എഞ്ചിനീയറിംഗ് ഗവേഷണത്തിൽ ഡോക്ടറേറ്റ് (പിഎച്ച്.ഡി) ലഭിച്ചു. ബെളഗാവി വിശ്വേശ്വരയ്യ സാങ്കേതിക സർവ്വകലാശാലയിൽ (VTU) നിന്നാണ് ഇദ്ദേഹം കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഈ നേട്ടം കൈവരിച്ചത്. വി.ടിയു അഫിലിയേറ്റഡ് സ്ഥാപനമായ മംഗളൂരു പി.എ. എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസർ ഡോ. സാഹിദ് അഹമ്മദ് അൻസാരിയുടെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസും കമ്പ്യൂട്ടർ വിഷനും പ്രയോജനപ്പെടുത്തി തയ്യാറാക്കിയ 'സസ്യങ്ങളിലെ രോഗനിർണ്ണയത്തിനും ഗുണനിലവാര പരിശോധനയ്ക്കുമായി പാരലൽ ഡീപ് കൺവല്യൂഷണൽ ന്യൂറൽ നെറ്റ്‌വർക്ക് ഉപയോഗിച്ചുള്ള കാർഷിക ഡാറ്റ മൈനിംഗ്' എന്ന പ്രബന്ധത്തിനാണ് പുരസ്കാരം.
കേന്ദ്ര സർക്കാരിന്റെ യു.ജി.സി മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പോടെയാണ് (JRF & SRF) ഗവേഷണം പൂർത്തിയാക്കിയത്. ഇൻഫർമേഷൻ സയൻസ് & എഞ്ചിനീയറിംഗിൽ ബി.ഇ. ബിരുദവും കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗിൽ എം.ടെക് ബിരുദവും നേടിയ ഇദ്ദേഹം, നിലവിൽ മംഗളൂരു സെന്റ് അലോഷ്യസ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായും ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിൽ ചെയർപേഴ്‌സണായും സേവനമനുഷ്ഠിച്ചു വരുന്നു.
ബെദ്രംപള്ളയിലെ അഹമ്മദ് ഹാജി - ആയിഷ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജത്ത് നസ്രീന. മക്കൾ: മുഹമ്മദ് ഷാസിൻ, ഫാത്തിമ സന, ആയിഷ ഷാൻസ, ഷഫ്ന മറിയം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0