ഗസ്സയിലേക്ക് യാത്ര തിരിച്ച യു എ ഇ ട്രക്കുകള്‍ കൊള്ളയടിച്ചു

അബൂദബി: അവശ്യ സാധനങ്ങളുമായി ഗസ്സയിലേക്ക് യാത്ര തിരിച്ച യു എ ഇ ട്രക്കുകള്‍ കൊള്ളയടിച്ചു. ഇസ്റാഈല്‍ നിയന്ത്രണത്തിലുള്ള സ്ഥലത്തുവെച്ചാണ് സംഭവമുണ്ടായത്. ഗസ്സയിലേക്ക് യു എ ഇ സഹായം എത്തിക്കുന്ന ട്രക്കുകള്‍ ഇസ്റാഈല്‍ നിയന്ത്രണത്തിലുള്ള ഒരു പ്രദേശത്തിനുള്ളില്‍ മോഷ്ടിക്കപ്പെടുകയായിരുന്നു. പ്രവേശിക്കാന്‍ അനുവദിച്ച 24 ട്രക്കുകളില്‍ ഒരു ട്രക്ക് മാത്രമേ വെയര്‍ഹൗസുകളില്‍ എത്തിയുള്ളൂ. കഴിഞ്ഞ ബുധനാഴ്ച മാവും ബേക്കറി സാധനങ്ങളും നിറച്ച നിരവധി ട്രക്കുകള്‍ വെയര്‍ഹൗസുകളില്‍ എത്തിയിരുന്നു. ഇതുവഴി ഗസ്സയില്‍ ബേക്കറികള്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ബേക്കറികളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ മാവ്, പാചക വാതകം, എണ്ണ, ഉപ്പ്, പഞ്ചസാര, മറ്റ് സാധനങ്ങള്‍ എന്നിവ വഹിക്കുന്ന 103 അധിക ട്രക്കുകളുടെ പ്രവേശനത്തിന് പദ്ധതികള്‍ ആവിഷ്‌കരിച്ചു. എന്നാല്‍, 24 ട്രക്കുകള്‍ മാത്രമേ പ്രവേശിക്കാന്‍ അനുവദിച്ചുള്ളൂ. അവ കൊള്ളയടിക്കപ്പെടുകയും ചെയ്തു.
What's Your Reaction?






