എസ് എസ് എഫ് ബദിയടുക്ക ഡിവിഷൻ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു
ബദിയടുക്ക: 'ജീവിതമാവുക' എന്ന പ്രമേയത്തിൽ എസ് എസ് എഫ് ബദിയടുക്ക ഡിവിഷൻ മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി. കാമ്പയിൻ ഭാഗമായി തായൽ നെക്രാജെ സ്റ്റുഡന്റ്സ് സെന്ററിൽ ഡിവിഷൻ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ബദിയടുക്ക സോൺ പ്രസിഡന്റ് അബൂബക്കർ സഅദി നെക്രാജെ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് നാഷണൽ സെക്രട്ടറിയേറ്റ് മെമ്പർ ഫിർദൗസ് സഖാഫി കടവത്തൂർ വിഷയാവതരണം നടത്തി. കാസറഗോഡ് ജില്ല സെക്രട്ടറിമാരായ ഫയാസ് പട്ള, ഖാദർ സഖാഫി നാരമ്പാടി, ജംഷീദ് ചെടെക്കൽ, ജില്ല എക്‌സിക്യൂട്ടീവ് അംഗം ജമാൽ ഹിമമി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ശംഷാദ് ഹിമമി അധ്യക്ഷനായ പരിപാടിയിൽ അൽത്താഫ് ഏണിയാടി സ്വാഗതവും ഇല്യാസ് ഹിമമി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0