പള്ളത്തൂര്‍ സുനനുല്‍ ഹുദാ മദ്‌റസയില്‍ ചങ്ങാത്തം സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
പള്ളത്തൂര്‍: നന്‍മയില്‍ കൂട്ടുകൂടാം ലഹരിയെ മറികടക്കാം എന്ന ശീര്‍ഷകത്തില്‍ പള്ളത്തൂര്‍ സുനനുല്‍ ഹുദാ ഹയര്‍ സെക്കണ്ടറി മദ്‌റസയില്‍ ചങ്ങാത്തം സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. എസ്.ബി.എസ്. മദ്‌റസാ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ആകാശ്, മധു എന്നീ പോലീസുദ്യോഗസ്ഥര്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസെടുത്തു.
ആദര്‍ശം സെഷനില്‍ എസ്.എം.എ.ജില്ലാ സെക്രട്ടറി അബ്ദു റസാഖ് സഖാഫി പള്ളങ്കോട് സംസാരിച്ചു.
അബ്ദു റഹ്‌മാന്‍ സഖാഫി പൂത്തപ്പലം, യൂസുഫ് സഅദി, സിനാന്‍ സഅദി, അശ്‌റഫ് ജൗഹരി, പി ടി എ പ്രസിഡന്റ് ഹനീഫ് സഅദി പള്ളത്തൂര്‍, ജമാഅത്ത് ജന. സെക്രട്ടറി അബ്ദു റഹ്‌മാന്‍ പി.എം., മുഹമ്മദ് മഞ്ഞനാടി സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



