ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ വൻ മദ്യശേഖരം; 43 ലിറ്റർ വിദേശമദ്യവും 7 ലിറ്റർ വൈനും പിടികൂടി
വയനാട്: റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലുള്ള കുടുംബവീട്ടിൽ നിന്ന് വൻ മദ്യശേഖരം എക്‌സൈസ് പിടികൂടി. 43 ലിറ്റർ വിദേശമദ്യവും ഏഴ് ലിറ്റർ വൈനുമാണ് വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്തത്.
ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘവും പോലീസും നടത്തിയ റെയ്ഡിനിടെയാണ് മദ്യശേഖരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് തുടർനടപടികൾ സ്വീകരിച്ചത്.
നിയമാനുസൃതമായി വ്യക്തിഗത ആവശ്യങ്ങൾക്ക് കൈവശം വയ്ക്കാവുന്ന അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച സാഹചര്യത്തിൽ ആന്റോ അഗസ്റ്റിനെതിരെ അബ്കാരി ആക്ട് പ്രകാരം കേസ് എടുത്ത് എക്‌സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0