മൺട്ടമ അറഫാ സുന്നി മദ്റസ മീലാദ് ഫെസ്റ്റ് സമാപിച്ചു
മൺട്ടമ: അറഫാ സുന്നി മദ്രസ വിദ്യാർത്ഥികളുടെ മീലാദ് ഫെസ്റ്റ് സമാപിച്ചു. പ്രവാചക പ്രകീർത്തനം, സ്നേഹവിരുന്ന്, സിയാറത്ത്, സ്പോട്ട് ക്വിസ്, ഷീ ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, വിളംബരം, തുടങ്ങി വിവിധ പരിപാടികൾ നടന്നു. രണ്ട് വിഭാഗങ്ങളിലായി നടന്ന വിദ്യാർത്ഥി ഫെസ്റ്റ് ടീം സഫാരിയോൺ വിന്നറായി തിരഞ്ഞെടുത്തു, ടീം യുനാരിയോൺ കായിക മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി.
പരിപാടി മുഹിയുദ്ദീൻ ഹിമമി ചേരൂർ അധ്യക്ഷത വഹിച്ചു. അബ്ബാസ് സഖാഫി മൺട്ടമ ഉദ്ഘാടനം ചെയ്തു. സയ്യിദ് അബൂബക്കർ സിദ്ദീഖ് തങ്ങൾ അവാർഡ് വിതരണം നടത്തി. സി.കെ അബൂബക്കർ ഹാജി, എം.എ അബ്ദുള്ള ഹാജി, മമ്മി ഹാജി പള്ളം, അബ്ദുൽ ഖാദർ അമാനി, ഹാഫിള് സുഹൈൽ ഹിമമി സമ്മാന വിതരണം നടത്തി. കെ.എം കളത്തൂർ സ്വാഗതവും അബ്ദുള്ള മുസ്‌ലിയാർ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0