മെംസ് ആർട്ടോവിസ് 2026; എം പി രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു

Sep 7, 2026 - 10:56
മെംസ് ആർട്ടോവിസ് 2026; എം പി രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു

തൃക്കരിപ്പൂർ: മുജമ്മഅ ഇംഗ്ലീഷ് മീഡിയം സ്കൂൾ കലാ മേള ആർട്ടോവിസിന് തുടക്കമായി. കാസറഗോഡ് മണ്ഡലം എം പി രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ എ ബി അബ്ദുള്ള മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഏഴ് വേദികളിൽ നൂറോളം വിവിധ മത്സരങ്ങളിലായി ആയിരത്തോളം വിദ്യാർഥികൾക്കായുള്ള പരിപാടി സെപ്റ്റംബർ ഒന്ന് മുതൽ നടന്നു വരികയാണ്. ഐ എ എം ഇ സംസ്ഥാന ആർട്ടോറിയത്തിന് മുന്നോടിയായുള്ള സ്കൂൾ കലാമേള സെപ്റ്റംബർ 8 നു സമാപിക്കും. പരിപാടിയിൽ കഴിഞ്ഞ അധ്യയന വർഷം പത്താം ക്‌ളാസിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥി സിദാന് രാജ്‌മോഹൻ ഉണ്ണിത്താൻ സ്വർണ്ണ പതക്കം നൽകി ആദരിച്ചു. അധ്യാപക ദിനത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ അധ്യാപകർ വിദ്യാർഥികളിൽ ഉണ്ടാക്കേണ്ട ശരിയായ സ്വാധീനത്തെക്കുറിച്ച് എം പി ഓർമപ്പെടുത്തി. അധ്യാപക വിദ്യാർത്ഥി ബന്ധത്തെ ക്കുറിച്ച് പത്താം തരം വിദ്യാർത്ഥി ഖസാന അവതരണം നടത്തി.
 ഉന്നത വിജയം നേടിയ മറ്റു വിദ്യാർത്ഥികളെയും വിവിധ ക്ലാസ്സ്‌ ടോപ്പർമാരെയും മെമ്പർ രാജേഷ്, ജാബിർ സഖാഫി, അബ്ദുൽ ജലീൽ സഖാഫി, എം എ കുഞ്ഞഹമ്മദ്, ഹുസൈൻ ഹാജി, മൊയ്‌ദീൻ കുട്ടി ഹാജി, അജീർ സഖാഫി, മുസമ്മിൽ ടിസി, ശരീഫ്, മുഷ്ത്താഖ് മാൽദീവ്സ് തുടങ്ങിയവർ അനുമോദിച്ചു. സ്കൂൾ പ്രിൻസിപ്പൽ അബ്ദുറഹ്മാൻ എരോൽ സ്വാഗതവും നാസർ അമാനി നന്ദിയും അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0