ശാഹുൽ ഹമീദ് ഹിമമി ശാന്തിപ്പള്ളം മരണപ്പെട്ടു

Sep 5, 2026 - 11:49
Sep 5, 2026 - 13:51
ശാഹുൽ ഹമീദ് ഹിമമി ശാന്തിപ്പള്ളം മരണപ്പെട്ടു

കുമ്പള: മുഹിമ്മാത്ത് കുല്ലിയ്യ 2019 ബാച്ചിലെ ഹിമമി പണ്ഡിതനും ശാന്തിപ്പള്ളം മുഹിമ്മാത്ത് സെക്കണ്ടറി മദ്‌റസ മുഅല്ലിമും എസ് എസ് എഫ് കുമ്പള ഡിവിഷൻ സെക്രട്ടറിയുമായ ശാഹുൽ ഹമീദ് ഹിമമി ശാന്തിപ്പള്ളം (29) മരണപ്പെട്ടു. ശ്വാസകോശം സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മയ്യിത്ത് നിസ്കാരം വൈകുന്നേരം 4.00 മണിക്ക് ശാന്തിപ്പള്ള തഖ്‌വ മസ്‌ജിദിൽ വെച്ച് നടക്കും.

അബ്ബാസ്- ഖദീജ ദമ്പതികളുടെ മകനാണ്. ആമിന,ഖൈറുന്നിസ, അസ്മിന, ഷഹന, ശംന സഹോദരിമാരാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0