മുഹ്‌യിസ്സുന്ന ദഅ്‌വ സ്റ്റുഡന്റ്സ് 'യൂഫോറിയ ആർട്സ് ഫെസ്റ്റി'ൽ ടീം യൂഫ്രട്ടീസ് ചാമ്പ്യാന്മാർ
മൊഗ്രാൽ: മുഹ്‌യിസ്സുന്ന ദഅ്‌വ ദർസ് സംഘടിപ്പിച്ച മീലാദ് കലാസാഹിത്യ മത്സരം 'യൂഫോറിയ 0.3 ആർട്സ് ഫെസ്റ്റിൽ ടീം യൂഫ്രട്ടീസ് ജേതാക്കളായി. ആവേശകരമായ പോരാട്ടത്തിൽ 417 പോയിന്റുകൾ നേടിയാണ് യൂഫ്രട്ടീസ് കലാകിരീടം സ്വന്തമാക്കിയത്. 322 പോയിന്റോടെ ടീം ടൈഗ്രിസ് രണ്ടാം സ്ഥാനം നേടി. കലാമേളയിലെ മികച്ച പ്രകടനങ്ങളിലൂടെ ശരീഫ് മജീർ പള്ള 'കലാപ്രതിഭ'യായും റിസ്‌വാൻ മൈമൂൻ നഗർ 'സർഗ്ഗപ്രതിഭ'യായും തെരഞ്ഞെടുക്കപ്പെട്ടു.
വിജയികൾക്കുള്ള സമ്മാനദാനം ജമാഅത്ത് പ്രസിഡന്റ് വി.പി. അബ്ദുല്ല ഫൈസി, മുദരിസ് മുഹമ്മദ് ഇർഫാൻ സഖാഫി അൽ ഹികമി എന്നിവർ നിർവ്വഹിച്ചു. ചടങ്ങിൽ ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ ഹാജി റഹ്മാനിയ, സ്വാഗതസംഘം ചെയർമാൻ അഷ്‌റഫ് ഹാജി എം.കെ, ജനറൽ കൺവീനർ മുനീർ ആസാദ്, ജമാഅത്ത് സെക്രട്ടറി ഫാറൂഖ് സുഹ്‌രി എന്നിവർ സംസാരിച്ചു. ആരിഫ് എഞ്ചിനീയർ, മുനീർ മമ്മുച്ച, അബ്ദുറഹ്മാൻ ഈച്ചു, ഫാഹിസ്, മൈമൂൻ നഗർ മുനീറുൽ ഇസ്‌ലാം മദ്‌റസ സദർ മുഅല്ലിം അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, അധ്യാപകരായ അബ്ദുല്ല മുസ്‌ലിയാർ, അബ്ദുള്ള അമാനി, സുഹൈൽ സഖാഫി, രിഫാഇ ഹിശാമി തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0