നെല്ലിക്കട്ട അഹ്ദലിയ്യ മിസ്ക് മീലാദ് ഫെസ്റ്റിന് പ്രൗഢ സമാപ്തി

Aug 31, 2026 - 09:44
നെല്ലിക്കട്ട അഹ്ദലിയ്യ മിസ്ക് മീലാദ് ഫെസ്റ്റിന് പ്രൗഢ സമാപ്തി

നെല്ലിക്കട്ട: മുഹിമ്മാത്ത് റാഷിദിയ ഹയർ സെക്കണ്ടറി സുന്നി മദ്റസ വിദ്യാർത്ഥികളുടെ കലാപരിപാടി മിസ്ക് മീലാദ് ഫെസ്റ്റിന് നെല്ലിക്കട്ട അഹ്ദൽ ജുമാ മസ്ജിദ് പരിസരത്ത് പ്രൗഢ സമാപനം. നൂറോളം മത്സര പരിപാടികളിലായി 150 ലധികം വിദ്യാർത്ഥികൾ മത്സരിച്ചു. സാംസ്‌കാരിക സംഗമം കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെർക്കള ഉദ്ഘാടനം ചെയ്തു. സി വി ജെയിംസ് ചെർക്കള, ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ് വസന്തൻ അജക്കോട്, അബ്ദുൽ ഖാദർ ഹാജി കൊല്യം, ഡോ. അബ്ദുള്ള കുഞ്ഞി കർഷക ശ്രീ, ഹമീദ് പരപ്പ, ലത്തീഫ് നാരമ്പാടി മുഖ്യാതിഥികളായി. 1063 പോയിന്റുകൾ നേടി ലുജൈൻ ടീം ഓവറോൾ ചാമ്പ്യന്മാരായി. 968 പോയിന്റുകൾ നേടി ഖസ് വിൻ രണ്ടാം സ്ഥാനവും നേടി. ഫിറോസ് കലാപ്രതിഭയായും ഷരീഖ് അമാൻ സർഗ്ഗ പ്രതിഭയായും തെരഞ്ഞെടുത്തു. റബീഉൽ അവ്വൽ ഒന്ന് മുതൽ 30 വരെ പ്രഭാ നിലാവ്, ത്വലഅൽ ബദ്റു, മഹബ്ബ സംഗമം, മദീനാമൃതം, മൗലിദ് മുറ്റം, ബുക്ക്‌ ടോക്ക്, മിസ്കീമിസ്റ്റ്, സ്നേഹ സാന്ത്വനം, കാവ്യമധുരം, ഓർമ്മത്തണൽ, നബിനാദം, തിരുനബി വായന, സംസ്കാരിക സംഗമം തുടങ്ങിയ പദ്ധതികൾ കാമ്പയിൻ ഭാഗമായി  നടന്നുവരുന്നു. 

സമാപന സംഗമം സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ മുഖ്യപ്രഭാഷണം നടത്തി. കരീം ഗസ്സാലി, അസ്‌ലം തെക്കിൽ, സഹദ് ഹിമമി, ഷാനിഫ് ഇടനീർ, ഫൈസൽ നെല്ലിക്കട്ട, ലത്തീഫ് പള്ളത്തടുക്ക, ഇബ്രാഹിം കാർവാർ, ത്വൽഹത്ത് തങ്ങൾ, മജീദ് എൽ കെ, റിഷാദ് സഖാഫി, റഹീം ഹിമമി, മജീദ് ഫാളിലി, നവാസ് ബിഎ, മൊയ്ദീൻ 313, ഹമീദ് കെടഞ്ചി, ഇബ്രാഹിം കൊയർകൊച്ചി, ഷേഖു ചീരാളി, എൻ എ അബ്ദുൾ ഖാദർ നെല്ലിക്കട്ട, അഷ്‌റഫ്‌ കെഡി, മുഹമ്മദ്‌ അമാനി ബെളിഞ്ച, മുഹമ്മദ്‌ ഉസ്താദ് എതിർത്തോട്, അബൂബക്കർ സഅദി നെക്രാജെ, അബ്ദുൽ ഖാദർ അമാനി പൈക്ക, ഹാഫിള് എൻ കെ എം ബെളിഞ്ച, ശംഷാദ് ഹിമമി സഖാഫി, ജാഫർ ഹിമമി, ജംഷീദ് ചെടെക്കൽ, അൽത്താഫ് ഏണിയാടി, ഉനൈസ് നെല്ലിക്കട്ട, അബ്ദുല്ല, ശാക്കിർ ചെടെക്കൽ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0