മൈമൂൻ നഗർ മദ്രസ മീലാദ് കലോത്സവം; ടീം ഹംറ വർദ്ദയ്ക്ക് കിരീടം
മൊഗ്രാൽ: മൈമൂൻ നഗർ മുനീറുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ മീലാദ് കലാ-സാഹിത്യ മത്സരമായ 'ഇസ്‌ദിഹാരെ മൈമൂൻ 0.3' കലാ കിരീടം ഹംറ വർദ്ദ ടീം സ്വന്തമാക്കി. രണ്ട് ദിവസങ്ങളിലായി ആവേശകരമായി നടന്ന മത്സരങ്ങളിൽ 541 പോയിന്റ് നേടിയാണ് ഹംറ വർദ്ദ ചാമ്പ്യന്മാരായത്. 440 പോയിന്റോടെ സഫ്റ വർദ്ദ രണ്ടാം സ്ഥാനവും 422 പോയിന്റോടെ ഖള്റ വർദ്ദ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആറാം തരം വിദ്യാർത്ഥി മുഹമ്മദ് ആയിസ് കലോത്സവത്തിലെ 'കലാപ്രതിഭ'യായും, പ്ലസ് വൺ വിദ്യാർത്ഥിനി ആയിഷ റിള 'സർഗ്ഗപ്രതിഭ'യായും തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള ട്രോഫി വിതരണവും സുന്നി വിദ്യാഭ്യാസ ബോർഡ് കഴിഞ്ഞ വർഷം നടത്തിയ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു.
ജമാഅത്ത് പ്രസിഡന്റ് വി പി അബ്ദുല്ല ഫൈസി സർട്ടിഫിക്കറ്റുകളും മുദരിസ് മുഹമ്മദ് ഇർഫാൻ സഖാഫി അൽ ഹികമി ജേതാക്കളായ ഹംറ വർദ്ദ ടീമിന് ട്രോഫിയും കൈമാറി. ചടങ്ങിൽ ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ ഹാജി റഹ്മാനിയ, സ്വാഗതസംഘം ചെയർമാൻ അഷ്‌റഫ് ഹാജി എം കെ, ജനറൽ കൺവീനർ മുനീർ ആസാദ്, ജമാഅത്ത് സെക്രട്ടറി ഫാറൂഖ് സുഹ്‌രി, ആരിഫ് എഞ്ചിനീയർ, മുനീർ മമ്മുച്ച, അബ്ദുറഹ്മാൻ ഈച്ചു, സദർ മുഅല്ലിം അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, അധ്യാപകരായ അബ്ദുല്ല മുസ്ലിയാർ, അബ്ദുള്ള അമാനി, സുഹൈൽ സഖാഫി, രിഫാഇ ഹിശാമി തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0