'ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രം' കയ്യെഴുത്ത് മാസിക പ്രകാശിതമായി
കളത്തൂർ: മദീന മഖ്ദൂം മദ്രസത്തുൽ ബദരിയ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ ചരിത്രമടയാളപ്പെടുത്തി കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു. ഇന്ത്യയിലെ ഭൂതകാല ചരിത്രവും മഹാരഥന്മാരുടെ ത്യാഗത്തിന്റെ കഥയും അടയാളങ്ങളും വരയും നിറങ്ങളും ചേർത്ത് എഴുതിയ കയ്യെഴുത്ത് മാസിക വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യസമര ത്യാഗം പഠിക്കാൻ ഏറെ ഉപകാരപ്രദമാണ്.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്റ്റുഡന്റ് അസംബ്ലി, ദേശീയ പതാക ഉയർത്തൽ, ചിത്രരചന മത്സരം, ക്വിസ്, സന്ദേശം, തുടങ്ങും വിവിധ പരിപാടികൾ നടന്നു. സദർ മുഅല്ലിം സദർ മുഅല്ലിം കെ എം കളത്തൂർ ഉദ്ഘാടനം ചെയ്‌തു. ജമാഅത്ത് സെക്രട്ടറി അബ്ദുൽ റഹ്മാൻ കെ അധ്യക്ഷത വഹിച്ചു. സിറാജുദ്ദീൻ അഹ്സനി, ഉമൈർ ഹിമമി സഖാഫി, മുഹമ്മദ് കാസിം, അബ്ദുൽ റസാഖ്, മുഹമ്മദ് ഷഫീഖ് കെ, ഇബ്രാഹിം മുഗു, മുഹമ്മദ് സലീത്ത്, ഇബ്രാഹിം തൗസീഫ്, മുഹമ്മദ് ലിബാൻ, മുഹമ്മദ് സഹൽ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0