മുള്ളേരിയ അഹ്ദലിയ്യ എഡ്യൂക്കേഷൻ സെന്റർ 'മഹബ്ബ ഫെലിസിദാദ്' മീലാദ് കാമ്പയിന് തുടക്കമായി
മുള്ളേരിയ: പ്രവാചകൻ മുഹമ്മദ് നബി(സ്വ) യുടെ 1501-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അഹ്ദലിയ്യ എഡ്യൂക്കേഷൻ സെന്റർ സംഘടിപ്പിക്കുന്ന 'ഖൽബിലുണ്ട് എന്റെ നബി (സ്വ)' - മഹബ്ബ ഫെലിസിദാദ് മീലാദ് കാമ്പയിന് തുടക്കമായി. സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം കാമ്പയിൻ പ്രഖ്യാപനം നടത്തി. സെപ്റ്റംബർ 11 വരെ നീണ്ടുനിൽക്കുന്ന കാമ്പയിനിന്റെ ഭാഗമായി സീറ ടോക്സ്, ലെക്ചർ സീരീസ്, മൗലിദ് മജ്‌ലിസ്, പ്രാക്ടിക്കൽ ഹദീസ്, പ്രൊഫറ്റിക് റീഡിംഗ്സ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടാതെ, റബീഉൽ അവ്വൽ 1 മുതൽ 30 വരെ നീളുന്ന പ്രതിദിന പ്രവാചക പ്രകീർത്തന സദസ്സുകളും സംഘടിപ്പിച്ചു വരുന്നു. ചടങ്ങിൽ സയ്യിദ് അബ്ദുല്ല ഇമ്പിച്ചിക്കോയ തങ്ങൾ, സയ്യിദ് മുഹമ്മദ് അസ്സഖാഫ് തങ്ങൾ, സയ്യിദ് അലി ഹൈദർ ത്വൽഹത് തങ്ങൾ,ഹമീദ് പരപ്പ, മുഹമ്മദ് റഫീഖ് സഅദി, അഹ്മദ് അലി ബെണ്ടിച്ചാൽ, അബ്ദുൽ റഹ്മാൻ സഖാഫി പൂത്തപ്പലം, മൂസ സഖാഫി മാതാപുരം, സുലൈമാൻ സഅദി, സിദ്ദീഖ് ഹാജി പൂത്തപ്പലം, യൂനുസ് അദനി, അബ്ദുൽ ഖാദർ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0