കുമ്പള സോൺ ലീഡേഴ്സ് കോൺക്ലേവ് നാളെ കളത്തൂരിൽ

Aug 14, 2026 - 10:28
കുമ്പള സോൺ ലീഡേഴ്സ് കോൺക്ലേവ് നാളെ കളത്തൂരിൽ

കുമ്പള: സെൻ്റിനറി നിധി സ്വീകരിക്കുന്നതിന് വേണ്ടി സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളുടെ നേതൃത്വത്തിലുള്ള പര്യാടനം ലീഡേഴ്സ് കോൺക്ലേവ് കുമ്പള സോണിൽ നാളെ വൈകിട്ട് 4 മണിക്ക് കളത്തൂർ താജുൽ ഉലമ സെന്ററിൽ നടക്കും. സയ്യിദ് ശറഫുദീൻ ജമലുല്ലൈലി തങ്ങൾ, മുസ്തഫ മാസ്റ്റർ കോഡൂർ, മജീദ് അരിയല്ലൂർ നേതൃത്വം നൽകും.

കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് യൂണിറ്റ് പ്രസിഡൻ്റ്, സെക്രട്ടറി, കർമ സമിതി അംഗങ്ങൾ കോൺക്ലേവിൽ പ്രതിനിധികളായിരിക്കും.

ഇത് സംബന്ധമായ മുഹിമ്മാത്തിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിൽ ഇ സി ചെയർമാൻ സയ്യിദ് ഹാദി തങ്ങളുടെ അധ്യക്ഷതയിൽ ഡോക്ടർ അബ്ദുസ്സലാം മുസ്‌ലിയാർ ദേവർശോല ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ജില്ലാ സെക്രട്ടറി മൻഷാദ് അഹ്സനി വിഷയാവതരണം നടത്തി. അബ്ബാസ് സഖാഫി മൺട്ടമ, ഹനീഫ് സഅദി, ഉമ്മർ സഖാഫി കുമ്പോട്, സി കെ അബ്ദുല്ല ബാപ്പാലിപ്പൊനം, യൂസുഫ് ഹാജി, മമ്മി ഹാജി, മുഹമ്മദ് തലപ്പാടി, മഹ്മൂദ് തൈരെ, ബഷീർ സഅദി സംബന്ധിച്ചു. ഫാറൂഖ് സഖാഫി കര സ്വാഗതവും സുബൈർ ബാഡൂർ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0