ഇമാം അശ്അരി അവാർഡ് ഇ സുലൈമാൻ മുസ്ലിയാർക്ക്

Aug 13, 2026 - 14:35
ഇമാം അശ്അരി അവാർഡ് ഇ സുലൈമാൻ മുസ്ലിയാർക്ക്

കൊളത്തൂർ: ആദർശ രംഗത്തെ നിസ്തുല സംഭാവനകളെ മുൻനിർത്തി കൊളത്തൂർ ഇർഷാദിയ്യ അൽഅശ്അരി കോളേജ് ഓഫ് ഇസ്ലാമിക് തിയോളജി നൽകുന്ന മൂന്നാമത് ഇമാം അശ്അരി അവാർഡ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാർക്ക്. ഇസ്ലാമിക ആദർശ പ്രബോധനരംഗത്ത് കാഴ്ചവെക്കുന്ന നിസ്തുല സേവനങ്ങളെ ആദരിച്ചാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ഒതുക്കുങ്ങൽ ഇഹ്യാഉസ്സുന്ന പ്രിൻസിപ്പലായ ഇ സുലൈമാൻ മുസ്ലിയാർ നിരവധി ഇസ്ലാമിക സ്ഥാപനങ്ങളുടെ അമരക്കാരനും പ്രഗത്ഭ പണ്ഡിതനിരയുടെ ഗുരുവര്യരുമാണ്. സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ചെയർമാനും കൊമ്പം കെ പി മുഹമ്മദ് മുസ്ലിയാർ, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, പ്രൊഫ. എ കെ അബ്ദുൽ ഹമീദ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. അടുത്തമാസം 11ന് കൊളത്തൂർ ഇർഷാദിയ്യയിൽ നടക്കുന്ന മീലാദ് സമ്മേളനവേദിയിൽ പുരസ്കാരം സമ്മാനിക്കുമെന്ന് അലവി സഖാഫി കൊളത്തൂർ അറിയിച്ചു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, സയ്യിദ് ഹസൻ ചിശ്തി അൽ മിസ്ബാഹി അജ്മീർ തുടങ്ങിയവർ സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0