കാസറഗോഡ് ജില്ലയില്‍ റെഡ് അലെര്‍ട്ട്

May 23, 2025 - 17:08
കാസറഗോഡ് ജില്ലയില്‍ റെഡ് അലെര്‍ട്ട്

തിരുവനന്തപുരം: മധ്യ കിഴക്കന്‍ അറബിക്കടലില്‍ ന്യുന മര്‍ദ്ദം ശക്തമായ സാഹചര്യത്തില്‍ തുടര്‍ ദിവസങ്ങളില്‍ മഴ ശക്തമായി പെയ്യുമെന്ന് കാലാവസ്ഥ നീരിക്ഷണ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. നാളെ കാസറഗോഡ് ജില്ലയില്‍ റെഡ് അലെര്‍ട് പ്രഖ്യാപിച്ചു. തുടര്‍ന്നുള്ള അഞ്ചു ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതായും  ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. കടല്‍ തീരത്ത് താമസിക്കുന്നവരും മത്സ്യ ബന്ധനക്കാരും ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം അറിയിച്ചു. 

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 1