മുഹിമ്മാത്ത് മീലാദ് വിളംബര റാലി; സ്വാഗത സംഘം നിലവിൽ വന്നു 

Aug 8, 2026 - 13:03
Aug 8, 2026 - 17:14
മുഹിമ്മാത്ത് മീലാദ് വിളംബര റാലി; സ്വാഗത സംഘം നിലവിൽ വന്നു 

മുള്ളേരിയ: മുഹിമ്മാത്ത് മദ്ഹുറസൂൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മുള്ളേരിയയിൽ വെച്ച് നടക്കുന്ന മീലാദ് വിളംബര റാലിയുടെ ബഹുജന കൺവെൻഷൻ മുള്ളേരിയ അഹ്ദൽ സെന്ററിൽ വെച്ച് നടന്നു. ഈ മാസം 13ന് നടക്കുന്ന വിളംബര റാലിയിൽ മുഹിമ്മാത്തിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന ആയിരത്തിലേറെ വരുന്ന വിദ്യാർത്ഥികളും അധ്യാപകരും സ്ഥാപന പ്രസ്ഥാന നേതാക്കളും  പ്രവർത്തകരും അണിനിരക്കും. റാലി വൻ വിജയകരമാക്കുന്നതിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. 

ചെയർമാൻ: അബ്ദുൽ റസാഖ് സഖാഫി. കൺവീനർ: മൂസാൻ നേജിക്കാർ. ഫിനാൻസ്: അജ്‌മാൻ ഹാജി. വൈസ് ചെയർമാൻ: സുലൈമാൻ സഅദി, അബ്ദുൽ ഖാദിർ സഖാഫി, ജാഫർ സഖാഫി, സൂഫി മദനി. ജോയിൻ കൺവീനർ: മുസ്തഫ കർന്നൂർ, നൗഷാദ് ഹിമമി, അലി ഹിമമി. അംഗങ്ങൾ: ഹാഫിള് സയ്യിദ് സ്വാലിഹ് ഹിമമി, ഹല്ലാജ സഖാഫി, ഹാഫിള് മജീദ് സഖാഫി, ഹാഫിള് സജ്ജാദ് ഹിമമി സഖാഫി, ഹാഫിള് മഷ്ഹൂദ് ഹിമമി സഖാഫി, ഫാറൂഖ് ഹിമമി കാമിൽ സഖാഫി, അഷ്‌റഫ്‌ സഖാഫി, അഹ്മദ് സഅദി, സിദ്ധീഖ് കർന്നൂർ, മുഹമ്മദ്‌ കളത്തിൽ, മുഹമ്മദ്‌ ഹാജി, ഇബ്രാഹിം കണ്ണൻകോൽ, ഇബ്രാഹിം സഅദി, സ്വഫ്‌വാൻ ഹിമമി,  ഉമൈർ ഹിമമി സഖാഫി, ഹിശാം ഹിമമി, അക്മൽ ഹിമമി, ഷംസീർ ഹിമമി, മുനീർ ഹിമമി, റൗഫ് ഹിമമി എന്നിവരെ തെരെഞ്ഞെടുത്തു.

കൺവെൻഷൻ സൂഫി മദനി പള്ളങ്കോടിന്റെ അധ്യക്ഷതയിൽ അബ്ദുറസാഖ് സഖാഫി പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി സെക്രട്ടറി അബൂബക്കർ കാമിൽ സഖാഫി വിഷയാവതരണം നടത്തി. സുലൈമാൻ സഅദി, ഹാഫിള് സയ്യിദ് സ്വാലിഹ് ഹിമമി, അബ്ദുൽ ഖാദിർ സഖാഫി നാരമ്പാടി തുടങ്ങിയവർ പ്രസംഗിച്ചു. ഉമർ സഖാഫി കർന്നൂർ സ്വാഗതവും മൂസ നേജിക്കാർ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0