മുഹിമ്മാത്ത് മീലാദ് വിളംബര റാലി; ബഹുജന കൺവെൻഷൻ നാളെ
മുള്ളേരിയ: മുഹിമ്മാത്ത് മദ്ഹുറസൂൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഈ മാസം 13ന് മുള്ളേരിയയിൽ വെച്ച് നടക്കുന്ന മീലാദ് വിളംബര റാലിയുടെ ബഹുജന കൺവെൻഷൻ നാളെ വെള്ളി വൈകുന്നേരം 4 മണിക്ക് മുള്ളേരിയ അഹ്ദൽ സെന്ററിൽ വെച്ച് നടക്കും. കേരള മുസ്ലിം ജമാഅത്ത് മുള്ളേരിയ സോൺ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചി തങ്ങൾ ഖലീൽ സ്വലാഹ് അധ്യക്ഷത വഹിക്കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് സഅദി ദേലമ്പാടി ഉദ്ഘാടനം ചെയ്യും. അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, അബ്ദുറഹ്മാൻ അഹ്സനി, ഉമർ സഖാഫി കർന്നൂർ, അബ്ദുറഹ്മാൻ സഅദി പള്ളപ്പാടി, ജമാൽ സഖാഫി ആദൂർ, അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, അബ്ദുൽ റസാഖ് സഖാഫി പള്ളങ്കോട്, അബ്ദുറഹ്മാൻ സഖാഫി പള്ളങ്കോട്, അബ്ദുൽ ഖാദർ മദക്കം, സൂഫി മദനി കൊമ്പോട്, സുലൈമാൻ സഅദി, ഇബ്രാഹിം സഅദി പള്ളത്തൂർ, അജ്മാൻ ഹാജി, ഹസൈനാർ മിസ്ബാഹി, സവാദ് ആലൂർ, ഹല്ലാജ സഖാഫി ആദൂർ, മുഹമ്മദ് ബെദ്രഡി, അബ്ദുള്ള പരപ്പ, ഹാഫിള് അബ്ദുൽ മജീദ് സഖാഫി, റാഷിദ് ഹിമമി പള്ളത്തൂർ, സജ്ജാദ് ഹിമമി സഖാഫി, സ്വാദിഖ് ഹിമമി സഖാഫി തുടങ്ങിയവർ സംബന്ധിക്കും. സ്ഥാപന, പ്രസ്ഥാന നേതാക്കളും പ്രവർത്തകരും സംബന്ധിക്കുന്ന കൺവെൻഷനിൽ വിളംബര റാലി വൻ വിജയകരമാക്കുന്നതിനായുള്ള സ്വാഗത സംഘത്തിന് രൂപം നൽകും. 13ന് നടക്കുന്ന വിളംബര റാലിയിൽ മുഹിമ്മാത്തിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന ആയിരത്തിലേറെ വരുന്ന വിദ്യാർത്ഥികളും അധ്യാപകരും പ്രസ്ഥാന പ്രവർത്തകരും അണിനിരക്കും.
പ്രവാചകർ മുഹമ്മദ് നബി(സ) തങ്ങളുടെ ജീവിതവും അധ്യാപനങ്ങളും വരും തലമുറക്ക് പകർന്നു കൊടുക്കുന്നതിന് വേണ്ടി മുഹിമ്മാത്ത് സ്ഥാപകൻ സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ രൂപം നൽകിയ മദ്ഹുറസൂൽ ഫൗണ്ടേഷൻ്റെ ഇരുപത്തിരണ്ടാമത് എഡിഷൻ പ്രോഗ്രാമാണ് ഈ വർഷം നടക്കുന്നത്. ഒരു മാസം നീണ്ട് നിൽക്കുന്ന കാമ്പയിനിൽ വിളംബരം, ഉദ്ഘാടനം, പ്രകീർത്തനം, പ്രഭാഷണം, കാരുണ്യ സ്പർശം, മാഉ മുബാറക്, തബറുക്, കലാ മത്സര പരിപാടികൾ തുടങ്ങി വ്യത്യസ്തമായ പരിപാടികൾ നടക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0