റെഡ് ഫോര്‍ഴ്സ് ലൈബ്രറി പാത്തേരി വാർഷികാഘോഷം നടത്തി

Aug 3, 2026 - 12:56
Aug 3, 2026 - 12:58
റെഡ് ഫോര്‍ഴ്സ് ലൈബ്രറി പാത്തേരി വാർഷികാഘോഷം നടത്തി

കുമ്പഡാജെ: റെഡ് ഫോഴ്സ് ലൈബ്രറി പാത്തേരിയുടെ നേതൃത്വത്തിൽ വാർഷിക ജനറൽ ബോഡി യോഗവും എസ്എസ്എൽസി പ്ലസ് ടു വിജയിച്ച കുട്ടികൾക്കുള്ള അനുമോദനവും നടത്തി. ലൈബ്രറി പ്രസിഡണ്ട് സുഹീഷ് അധ്യക്ഷത വഹിച്ചു. കാസർഗോഡ് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ പി ദാമോദരൻ ഉദ്ഘാടനം ചെയ്‌തു. കുമ്പഡാജെ  നേതൃ സമീതി കൺവീനർ പ്രശാന്ത് ജി, ലൈബ്രറി എക്സിക്യൂട്ടീവ് അംഗങ്ങളായ പി എൻ ആർ അമ്മണായർ, അബ്ദുൽ റസാഖ് ടി. എം ,അഡ്വക്കേറ്റ് പ്രസന്ന കുമാർ, വാണിശ്രി ടീച്ചർ എന്നിവർ സംസാരിച്ചു. പരിപാടിയിൽ എസ്എസ്എൽസി പ്ലസ്ടുവിൽ വിജയിച്ച കുട്ടികളെ അനുമോദിച്ചു. പരിപാടിയിൽ ബാലവേദി കുട്ടികൾ, നാട്ടുകാർ സംബന്ധിച്ചു. ലൈബ്രറി സമിതി അംഗങ്ങളായ ശിവശങ്കര പാത്തേരി, കെനെട്ട് ഡി സോസ,
ജാഫർ ജി കെ, റോഷൻ ഡി സോജ, ആർഥർ ഡിസോജ, അബ്ദുൽ ഖാദർ മരിക്കാന, ശ്രീദേവി പാത്തേരി, അക്ഷയ് കുമാർ, അച്ചുത പാവൂർ, കൃഷ്ണ മച്ചാവു മണ്ണാപ്പ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ലൈബ്രറി സെക്രട്ടറി ശിഹാബ് ടി.എം സ്വാഗതവും റെഡ് ഫോർഴ്‌സ്  ലൈബ്രറിയൻ അശ്വതി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0