സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ ആന്ത്രോത്ത് ആണ്ടനുസ്‌മരണം ഇന്ന് സമാപിക്കും
മുണ്ട്യത്തടുക്ക: മൺട്ടമ അറഫാ മസ്ജിദ് പരിസരത്ത് നടന്നു കൊണ്ടിരിക്കുന്ന സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ ആന്ത്രോത്തിന്റെ നാലാം ആണ്ടനുസ്‌മരണം നാളെ സമാപിക്കും. ഇന്നലെ നടന്ന മതപ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസത്തിൽ മുഹമ്മദ് റഫീഖ് സഅദി മുഖ്യപ്രഭാഷണം നടത്തി. സയ്യിദുമാരെ ബഹുമാനിക്കാനും അവരുടെ സാന്നിധ്യവും അന്ത്യവിശ്രമസ്ഥാനവും അനുഗ്രഹമായി കാണാനും നമ്മെ പഠിപ്പിച്ചത് പരിശുദ്ധ ഖുർആനാണെന്ന് അദ്ദേഹം പറഞ്ഞു. ദിവ്യസന്ദേശത്തിന്റെ പ്രചോദനത്താൽ ലക്ഷദ്വീപിൽ നിന്ന് എത്തിയ ശിഹാബുദ്ദീൻ തങ്ങൾ മൺടമ എന്ന മണ്ണിനെ തന്റെ സേവനഭൂമിയായി തിരഞ്ഞെടുത്തു. ഇവിടെ പള്ളി കേന്ദ്രീകരിച്ച് ദീനീ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ആത്മീയവിജ്ഞാനത്തിന്റെ പ്രകാശം പരത്തി. ജീവിതകാലം മുഴുവൻ ജനസേവനത്തിലും ആത്മീയ മാർഗദർശനത്തിലും നിറഞ്ഞുനിന്ന തങ്ങൾ, മരണാനന്തരം ഈ മണ്ണിൽ അന്ത്യവിശ്രമം പ്രാപിക്കുകയും ചെയ്തു. അങ്ങനെ ഈ നാടിന് ആത്മീയമായ അനുഗ്രഹവും വെളിച്ചവും ലഭിച്ചു. തങ്ങളുടെ ജീവിതവും സന്ദേശവും ഇന്നും സത്യത്തിന്റെയും സൽപ്രവൃത്തികളുടെയും പാതയിൽ ഉറച്ചുനിൽക്കാൻ സമൂഹത്തിന് പ്രചോദനമാണ്. സയ്യിദുമാരോടുള്ള ആദരവും അവരുടെ ജീവിതസന്ദേശത്തെ ഹൃദയത്തിലേറ്റാനുള്ള മനോഭാവവും വിശ്വാസിയുടെ ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0