കുമ്പള സോൺ നേതൃ സംഗമം സമാപിച്ചു
കുമ്പള: കുമ്പള സോൺ എക്സിക്യൂട്ടിവ് കൗൺസിൽ സംഘടിപ്പിച്ച നേതൃ സംഗമം കളത്തൂർ താജുൽ ഉലമ സൗധത്തിൽ സമാപിച്ചു. ഇ സി ചെയർമാൻ സയ്യിദ് അബ്ദുൽ കരീം അൽ ഹാദി തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത കാസറഗോഡ് ജില്ലാ സെക്രട്ടറി അബ്ദുൽ റഹ്മാൻ അഹ്സനി ഉദ്ഘാടനം ചെയ്തു. അബ്ദുൽ കരീം മാസ്റ്റർ ദർബാർകട്ട വിഷയാവതരണം നടത്തി.
ഹനീഫ് സഅദി, അബ്ബാസ് സഖാഫിമൺട്ടമ, മുഹമ്മദ് സഖാഫി കുട്യാളം, നസീർ സഖാഫി ശാന്തിപ്പള്ളം, മൂസ സഖാഫി കളഞ്ഞൂർ, ഉമർ സഖാഫി കുമ്പോട്, ഫൈസൽ സഖാഫി കര, മൂസ മുസ്ലിയാർ കളത്തൂർ, ഡി എ മുഹമ്മദ് ചള്ളങ്കയം, പേരാൽ മുഹമ്മദ് ഹാജി, അബ്ദുൽ റഹ്മാൻ മുസ്ലിയാർ പള്ളങ്കയം, അബ്ദുൽ ഖാദിർ മുസ്ലിയാർ ഷേണി സംബന്ധിച്ചു. ഫാറൂഖ് സഖാഫി കര സ്വാഗതവും സുബൈർ ബാഡൂർ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0