സമസ്ത സെന്റിനറി; ജില്ലയിൽ ഒമ്പത് കോൺക്ലേവുകൾ, ജനസമ്പർക്കം ഞായറാഴ്ച
കാസർകോട്: സമസ്ത സെന്റിനറി ഭാഗമായി ജില്ലിയിലെ പ്രസ്ഥാനിക നേതൃ സംഗമം കാസർകോട് ചേർന്നു. ഡിസംബർ വരെയുള്ള പദ്ധതി വിശദീകരിക്കുനനതിനും സമസ്ത സെന്റിനറി നിധി സമാഹരിക്കുന്നതിനുമായി ജില്ലയിലെ ഒമ്പത് സോൺ കേന്ദ്രങ്ങളിൽ കോൺക്ലേവുകൾ സംഘടിപ്പിക്കും. സമസ്ത കേന്ദ്ര മുശാവറാംഗങ്ങളും പ്രസ്താനിക നേതാക്കളും സംഗമങ്ങളിൽ സംബന്ധിക്കും. നിധി സമാഹരണം വൻ വിജയമാക്കുന്നതിന് ആഗസ്റ്റ് രണ്ടിന് ഞായറാഴ്ച ജനസമ്പർക്ക പരിപാടി നടക്കും. മീലാദ് ക്യാമ്പയിൻ 15ന് തുടങ്ങും. ജില്ലയിലെ ഖത്വീബ്, ഇമാം സ്വദർ തുടങ്ങിയവർക്കായി മിഹ്‌റാബ് എന്ന പേരിൽ പരിശീലന പരിപാടി നടക്കും.
ജില്ലാ നേതൃ സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ ജില്ലാ ഇ സി ചെയർമാൻ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ബാ ഹസൻ പഞ്ചിക്കൽ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജലാലുദ്ദൻ സഅദി അൽ ബുഖാരി പ്രാർഥന നടത്തി. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി സ്വാഗതം പറഞ്ഞു. സുലൈമാൻ കരിവെള്ളൂർ, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, ബശീർ പുളിക്കൂർ, റഫീഖ് സഅദി ദേലംപാടി, അബ്ദുറഹ്മാൻ അഹ്സനി, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, അബ്ദുർറസാഖ് സഖാഫി കോട്ടക്കുന്ന്, ബശീർ മങ്കയം, അഹ്‌മദ് ശെറിൻ, നംശാദ് അഹ്സനി എന്നിവർ വിവിധ പദ്ധതികൾ അവതരിപ്പിച്ചു. മൂസൽ മദനി തലക്കി, എ ബി മൊയ്തു സഅദി ചേരൂർ, ഹമീദ് മൗലവി ആലംപാടി, എം പി മുഹമ്മദ് ഹാജി, സി പി അബ്ദുല്ല ഹാജി ചേരുമ്പ, അബൂബക്കർ ഹാജി ബേവിഞ്ച, ഇത്തിഹാദ് മുഹമ്മദ് ഹാജി, മുഹ്‌യിദ്ധീൻ സഖാഫി ബൊൾമാർ, ബാദുഷ സഖാഫി ഹാദി തുടങ്ങിയവർ സംബന്ധിച്ചു. വി സി അബ്ദുല്ല സഅദി നന്ദി പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0