വിദ്യാര്‍ത്ഥികളില്‍ ലഹരിക്കെതിരായ ചിന്തകള്‍ വാര്‍ത്തെടുത്ത് ചങ്ങാത്തം ക്യാമ്പ് സമാപിച്ചു

May 23, 2025 - 11:00
വിദ്യാര്‍ത്ഥികളില്‍ ലഹരിക്കെതിരായ ചിന്തകള്‍ വാര്‍ത്തെടുത്ത് ചങ്ങാത്തം ക്യാമ്പ് സമാപിച്ചു

നെല്ലിക്കട്ട: 'നന്മയില്‍ കൂട്ടുകൂടാം, ലഹരിയെ മറികടക്കാം' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് ബി എസ് ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി മുഹിമ്മാത്ത് റാഷിദിയ്യ സുന്നി മദ്‌റസയില്‍ ചങ്ങാത്തം ക്യാമ്പ് സംഘടിപ്പിച്ചു. ലഹരിവിരുദ്ധ പ്രചരണ പരിപാടി വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ലഹരിയുമായി ബന്ധപ്പെട്ട് കുട്ടികള്‍ അവരുടെ അറിവുകളും ധാരണകളും പങ്കുവെച്ചു. ലഹരിയുടെ ദൂഷ്യവശങ്ങള്‍, അവയുണ്ടാക്കുന്ന ശാരീരിക-മാനസിക-സാമൂഹിക പ്രയാസങ്ങള്‍ എന്നിവയെ കുറിച്ച് ബദിയടുക്ക ജന മൈത്രി പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ എ വി ഷിനു ക്ലാസ് അവതരിപ്പിച്ചു.
ലഹരിക്കെതിരായ ബോധവത്കരണം, ജാഗ്രത, കരുതല്‍, സുരക്ഷാ മാര്‍ഗങ്ങള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ ക്യാമ്പിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം നല്‍കി.
റിഷാദ് സാഖാഫിയുടെ അധ്യക്ഷതയില്‍ ജിസിസി അഹ്ദല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ലത്തീഫ് പള്ളത്തടുക്ക ഉല്‍ഘാടനം ചെയ്തു. വിവധ സെഷനുകള്‍ക്ക് അല്‍ത്താഫ് ഏണിയാടി,അബ്ദുല്‍ റഹീം ഹിമമി സഖാഫി,ഉനൈസ് നെല്ലിക്കട്ട എന്നിവര്‍ നേതൃതം നല്‍കി.

ബശീര്‍ സഖാഫി കോല്യം,ഫൈസല്‍ നെല്ലിക്കട്ട,മുഹമ്മദ് അമാനി,ഹാഫിസ് സഹദ് ഹിമമി സഖാഫി, ശംഷാദ് ഹിമമി സഖാഫി, ശാക്കിര്‍ ചെടേക്കാല്‍, ഷംസു പൈക്ക, അബ്ദുറഹ്‌മാന്‍ ഹാജി മുക്കൂര്‍, അബ്ദുല്‍ ഖാദിര്‍ അലംപാടി, സൈദു ചൂരിപള്ളം തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുള്‍ മജീദ് ഫാളിലി സ്വാഗതം പറഞ്ഞു.
ഉച്ചക്ക് ശേഷം ജാമിഅ സഅദിയ്യ അറബിയ്യ, ചെമ്പരിക്ക ബീച്ച് എന്നീ സ്ഥലങ്ങളിലേക്ക് പഠന യാത്രയോട് കൂടി ക്യാമ്പ് സമാപിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0