കോട്ടക്കുന്ന് മർകസുൽ മൈമൻ ' മൈമനീയം ന്യൂസ് ഹബ്' ലോഞ്ച് ചെയ്തു

Jul 28, 2026 - 12:28
കോട്ടക്കുന്ന് മർകസുൽ മൈമൻ ' മൈമനീയം ന്യൂസ് ഹബ്' ലോഞ്ച് ചെയ്തു

മൊഗ്രാൽ പുത്തൂർ: കോട്ടക്കുന്ന് മർകസുൽ മൈമൻ ദർസ് സ്‌റ്റുഡൻ്റ്സ് അസോസിയേഷൻ മൈമനീയം എന്ന പേരിൽ ന്യൂസ് ഹബ് സ്ഥാപിച്ചു. ക്യാമ്പസുമായി ബന്ധപ്പെട്ട ന്യൂസുകൾ ഓരോ ദിവസവും വിദ്യാർത്ഥികൾ എഴുതി തയ്യാറാക്കി പ്രദർശിപ്പിക്കുന്ന ഇടമാണ് ന്യൂസ് ഹബ്. എഴുത്ത്, വായന, പത്രപ്രവർത്തനം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ഹബിൻ്റെ ലക്ഷ്യം.

ന്യൂസ് ഹബിൻ്റെ ലോഞ്ചിംഗ് മൈമൻ മുദരിസ് സയ്യിദ് ബദ്റുദീൻ അൽ ഹികമി നിർവ്വഹിച്ചു. ഫിറാസ് ഇഹ്സാനി ബള്ളൂർ കീ നോട്ട് അവതരിപ്പിച്ചു. സഈദ് സഅദി, അബ്ദുൽ റസാഖ് സഖാഫി, ബി കെ മൊയ്തു ഹാജി, ഹകീം ഹാജി, റഫീഖ് ഹാജി, ത്വാഹിർ ഹാജി ത്വൈബ, അബ്ദുല്ലകുഞ്ഞി, സഹീർ റെഡ് ടാഗ്, ഫസൽ എസ് എ, അദ്രിയി ടി എ, അന്തായി കുദിർ, അബ്ദുല്ല കുഞ്ഞി ഹാജി, സുലൈമാൻ കുഞ്ചാർ തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0