സാമൂഹിക മുന്നേറ്റത്തിന് സമസ്ത പ്രതിജ്ഞാബദ്ധം; മാണിക്കോത്ത് ഉസ്താദ്
കാസർഗോഡ്: പാരമ്പര്യ ഇസ്‌ലാമിക തത്വങ്ങളെയും അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആദർശങ്ങളെയും സംരക്ഷിക്കുന്നതോടൊപ്പം സമൂഹത്തിന്റെ ഉന്നമനത്തിന്നും സർവതോമുഖമായ മുന്നേറ്റത്തിന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് പ്രസ്താവിച്ചു. സമസ്ത സെന്റിനറിയുടെ ഭാഗമായി ജില്ല മുശാവറ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിട്ടുവീഴ്ചയില്ലാത്ത ആദർശ നിലപാടുകളാണ് നൂറ്റാണ്ട് പിന്നിടുന്ന പ്രസ്ഥാനത്തിന്റെ കരുത്തെന്നും നവീന ആശയങ്ങളും ആദർശ അപചയങ്ങളും സമുദായത്തിലേക്ക് കടന്നുവരാതിരുന്നത് സമസ്തയുടെയും നേതാക്കളുടെയും സാന്നിധ്യം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശില്പശാലയിൽ ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ അധ്യക്ഷത വഹിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ വിഷയാവതരണം നടത്തി. വൈ എം അബ്ദുറഹ്മാൻ അഹ്സനി, അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി എന്നിവർ പദ്ധതി അവതരിപ്പിച്ചു. ഹസൈനാർ സഖാഫി കുണിയ, അബൂബക്കർ കാമിൽ സഖാഫി, ജമാൽ സഖാഫി പെർവാഡ്, റാഷിദ് ഹിമമി ബംഗളം എന്നിവർ ഗ്രൂപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകി.
ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങൾ ചൂരി, മൂസൽ മദനി തലക്കി, മജീദ് ഫൈസി കൊടിയമ്മ, ഇബ്രാഹിം ദാരിമി ഗുണാജെ, അബ്ദുസ്സലാം ദാരിമി കുബണൂർ, കെ പി അബ്ദുറഹ്മാൻ സഖാഫി പഴയ കടപ്പുറം, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ തുടങ്ങിയവർ സംസാരിച്ചു. മൊയ്‌ദു സഅദി ചേരൂർ സ്വാഗതം പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0