എവറസ്റ്റ് കൊടുമുടി കീഴടക്കി ആദ്യ മലയാളി

May 22, 2025 - 15:09
May 22, 2025 - 15:14
എവറസ്റ്റ് കൊടുമുടി കീഴടക്കി ആദ്യ മലയാളി

കണ്ണൂര്‍: എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തില്‍ വിജയ പതാക നാട്ടി പ്രവാസിയായ മലയാളി യുവതി. ദീര്‍ഘകാലമായി കുടുംബമായി ഖത്തറില്‍ താമസിക്കുന്ന കണ്ണൂര്‍ വേങ്ങാട് സ്വദേശിനി സഫ്രീനയാണ് ലോകത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയെ കീഴടക്കിയത്. 20 മണിക്കൂറിലധികം തണുത്തുറഞ്ഞ താപനിലയെയും ശക്തമായ കാറ്റിനെയും മറികടന്ന് 8,848 മീറ്റര്‍ ഉയരമുള്ള കൊടുമുടിയിലെത്തിയപ്പോള്‍  കേരളത്തില്‍ നിന്ന് എവറസ്റ്റ് കൊടുമുടിയിലെത്തുന്ന ആദ്യ വനിതയായി സഫ്രീന മാറി.ഭര്‍ത്താവിനൊപ്പം ടാന്‍സാനിയയിലെ കിളിമഞ്ചാരോ (5,895 മീറ്റര്‍), അര്‍ജന്റീനയിലെ അക്കോണ്‍കാഗ്വ (6,961 മീറ്റര്‍), റഷ്യയിലെ മൗണ്ട് എല്‍ബ്രസ് (5,642 മീറ്റര്‍) എന്നീ പര്‍വതങ്ങള്‍ സഫ്രീന കീഴടക്കിയിട്ടുണ്ട്. കസാക്കിസ്ഥാനില്‍ ഉയര്‍ന്ന ഉയരത്തിലുള്ള ഐസ് പരിശീലനവും സഫ്രീന പൂര്‍ത്തിയാക്കിയിട്ടുണ്ട്. 
ആദ്യമായി എവറസ്റ്റ് കീഴടക്കിയ വനിത ജപ്പാന്‍ കാരി ജുന്‍കോ തബെയും (1975) , ഇന്ത്യയില്‍ നിന്നും ആദ്യമായി എവറസ്റ്റ് കീഴടക്കിയത് ഉത്തരഖാണ്ട് സ്വദേശിനിയായ ബജെന്ദ്രി പാലുമാണ് (1984).

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0