സഅദിയ്യ മഹബ്ബ വില്ല വിദ്യാര്‍ത്ഥി കൂട്ടായ്മക്ക് പുതിയ നേതൃത്വം

Jul 22, 2026 - 14:37
സഅദിയ്യ മഹബ്ബ വില്ല വിദ്യാര്‍ത്ഥി കൂട്ടായ്മക്ക് പുതിയ നേതൃത്വം

ദേളി: ജാമിഅ സഅദിയ്യ മഹബ്ബ വില്ല വിദ്യാര്‍ത്ഥി സംഘടനക്ക് പുതിയ സാരഥികളായി. വിദ്യാര്‍ത്ഥികളുടെ കലാ കായിക പുരോഗതിക്കും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തന പരിശീലനത്തിനും സംഘടന ഉന്നതമായ സേവനം ചെയ്ത് വരുന്നു.  മഹബ്ബ വില്ല ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ മാനേജര്‍ ശറഫുദ്ദീന്‍ സഅദി അധ്യക്ഷത വഹിച്ചു. ഹസന്‍ സുഹ്രി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ജലീല്‍, ശിഹാബ് മാസ്റ്റര്‍ സംബന്ധിച്ചു. ശാഹുല്‍ ഹമീദ് കുണിയ സ്വാഗതവും സെക്രട്ടറി ഹഫീസ് നന്ദിയും പറഞ്ഞു.

ഭാരവാഹികളായി  ശാഹുല്‍ ഹമീദ് കുണിയ (പ്രസിഡന്റ്), ജാഫര്‍ (വൈസ് പ്രസി), ഹഫീസ് കാഞ്ഞങ്ങാട് (ജന.സെക്രട്ടറി), നിസാമുദ്ദീന്‍ (ജോ. സെക്ര), മുബശ്ശിര്‍ മഞ്ചേശ്വരം (ഫിന. സെക്രട്ടറി), സഅദ് തൃക്കരിപ്പൂര്‍ (ലൈബ്രേറിയന്‍), മഹ്‌മൂദ് (മീഡിയ), അലവി, ഇംതിയാസ്, ഫമീസ്, നൗഫര്‍ (ടീം ലീഡര്‍), ഹുസൈന്‍ (എക്കോ ക്ലബ്), നഈമുദ്ദീന്‍ (സ്‌പോട്‌സ് ആന്റ് ഗെയിംസ്), റാസിക് (മെഡിക്കല്‍) എന്നിവരെ തെരഞ്ഞെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0