ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു

Jul 22, 2026 - 14:26
ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു

കോളിയടുക്കം: സഅദിയ്യ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ അഡ്മിഷന്‍ നേടിയ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് ഓറിയന്റഷന്‍ ക്ലാസ് സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രിന്‍സിപ്പാള്‍ ഡോ. മുഹമ്മദ് കബീറിന്റെ അധ്യക്ഷതയില്‍ ജാമിഅ സഅദിയ്യ സെക്രട്ടറിയേറ്റ് അംഗം പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. ക്ലാസിന് വൈസ് പ്രിന്‍സിപ്പാള്‍ ഷറഫുദ്ദീന്‍ പാക്യാര നേതൃത്വം നല്‍കി. സെക്രട്ടറി ഹാജി അബ്ദുള്ള ഹുസൈന്‍ കടവത്ത്, ക്യാമ്പസ് ഡയറക്ടര്‍ മുസ്തഫ പി വി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇംഗ്ലീഷ് വിഭാഗം തലവന്‍ ഹരികൃഷ്ണന്‍ സ്വാഗതവും മോറല്‍ സയന്‍സ് വിഭാഗം തലവന്‍ ഹുസൈന്‍ സഖാഫി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0