പ്രതിഭകളുടെ സംഗമമായി കുമ്പള ഉപജില്ലാ അലിഫ് ടാലന്റ് ടെസ്റ്റ്; പങ്കെടുത്തത് നൂറിലേറെ വിദ്യാർത്ഥികൾ

Jul 20, 2026 - 11:18
Jul 20, 2026 - 11:23
പ്രതിഭകളുടെ സംഗമമായി കുമ്പള ഉപജില്ലാ അലിഫ് ടാലന്റ് ടെസ്റ്റ്; പങ്കെടുത്തത് നൂറിലേറെ വിദ്യാർത്ഥികൾ

ബദിയടുക്ക: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി സബ്ജില്ലാ തലത്തിൽ നടത്തിയ അലിഫ് അറബിക് ടാലൻറ് ടെസ്റ്റ് കുമ്പള ഉപജില്ല പരിപാടി ബദിയടുക്ക ഗവൺമെൻറ് ഹൈസ്കൂളിൽ വെച്ച് നടന്നു. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻണ്ടറി വിഭാഗങ്ങളിൽ നിന്നായി അറബി ഐച്ഛിക ഭാഷയായി തെരഞ്ഞെടുത്ത് പഠിക്കുന്ന കുട്ടികളിൽ നിന്ന് സ്കൂൾതലത്തിൽ നടത്തിയ സ്ക്രീനിംഗിൽ വിജയിയായ ഒരു വിദ്യാർത്ഥി വീതമാണ് സ്കൂളുകളെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

പരിപാടിയുടെ ഭാഗമായി രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി ശിശുമനശാസ്ത്രം, അറബി ഭാഷയുടെ പ്രാധാന്യം, ഭാഷാ സമര അനുസ്മരണം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ക്ലാസിന് പ്രശസ്ത മനശാസ്ത്ര പരിശീലകൻ അബ്ദുൽ സലാം പാടലടുക്ക, ആർ എ ടി എഫ് ജില്ലാ സെക്രട്ടറി മുഹമ്മദലി പൈക്ക ,കെ എ ടി എഫ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം യഹ്‌യ ഖാൻ, പാഠപുസ്‌തക സമിതിയംഗം ശിഹാബ് മൊഗ്രാൽ നേതൃത്വം നൽകി. കാസർഗോഡ് ജില്ലാ അലിഫ് കോഡിനേറ്റർ റിയാസ് പേരാൽ, കെ എ ടി എഫ് ജില്ലാ ജോയിൻ സെക്രട്ടറി ഷാഹിദ് പെർഡാല, കുമ്പള ഉപജില്ലാ സെക്രട്ടറി ജലീൽ ഏൽക്കാന, സിദ്ദിഖ് ബെളിഞ്ച, ശഹദ് മാന്യ എന്നിവർ പ്രസംഗിച്ചു .

സബ്ജില്ലാ അലിഫ് അറബിക് ടാലൻറ് ടെസ്റ്റ് മത്സര വിജയികൾക്കുള്ള മൊമെന്റോ  സർട്ടിഫിക്കറ്റ് വിതരണത്തിന് പെർഡാല ഹെഡ്മിസ്ട്രസ് നേതൃത്വം നൽകി. എൽ പി വിഭാഗത്തിൽ ​മുഹമ്മദ് അമീനുൽ മൂസ (ജി എച്ച് എസ് കൊടിയമ്മ), മുഹമ്മദ് സഹൽ (എജെബി എസ് ഏൽക്കാന), ​ഇഫ ഖദീജ (സി എച്ച് സൂരംബൈൽ), യു പി വിഭാഗം ഫാത്തിമത്ത് അദില സി.എച്ച് (ജി എച്ച് എസ് എസ് അഡൂർ), അയാൻ ഫാറൂഖ് എം.സി (ജി എച്ച് എസ് എസ് അഡൂർ), ഫഹീം അബ്ദുള്ള (എ യു പി എസ് കുഞ്ചാർ), എച്ച് എസ് വിഭാഗം ലുക്മാൻ യു.എ (ജി എച്ച് എസ് എസ് അഡൂർ), ​തസ്ന ഫാത്തിമ (ജി എച്ച് എസ് എസ് അഡൂർ), ​മുഹമ്മദ് ആദിൽ എ.എം (മുഹിമ്മാത്ത് എച്ച് എസ് എസ്), ​ഇസ്സ ഫാത്തിമ ഇബ്രാഹീം (ജി എച്ച് എസ് കൊടിയമ്മ), എച്ച് എസ് എസ് വിഭാഗം ​മറിയമത്ത് ശാകിറ (ജി എച്ച് എസ് എസ് കുമ്പള), അലീമത്ത് അംന (ജി എച്ച് എസ് എസ് കുമ്പള), ​മുഹമ്മദ് അബ്ദുറഹ്മാൻ (ജി വി എച്ച് എസ് എസ് മൊഗ്രാൽ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0