സുന്നി വോയ്സ് പ്രചരണ ക്യാമ്പയിൻ; മുന്നൊരുക്കവും ദഅവ സംഗമവും നടത്തി
മുള്ളേരിയ: 'വായന അതി ജീവനത്തിന്റെ കരുത്ത്' എന്ന ശീർശകത്തിൽ സുന്നി വോയ്സ് പ്രചരണ ക്യാമ്പയിന്റെ ഭാഗമായി മുന്നൊരുക്കവും ദഅവ സംഗമവും സംഘടിപ്പിച്ചു. മുള്ളേരിയ അഹ്ദലിയ്യ സെൻ്ററിൽ നടന്ന സംഗമത്തിൽ ഉമർ സഖാഫി പള്ളത്തുർ പ്രാർത്ഥന നടത്തി. സുലൈമാൻ സഅദി കൊട്ടിയാടി അധ്യക്ഷത വഹിച്ചു. ഹസൈനാർ മിസ്ബാഹി കാമിൽ സഖാഫി പരപ്പ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ റഹ്മാൻ സഖാഫി ചിപ്പാർ വിഷയാവതരണം നടത്തി. ഹല്ലാജ സഖാഫി റഹ്മത്ത് നഗർ, അബ്ദുൽ റഹ്മാൻ സഖാഫി പൂത്തപ്പലം, ഉമർ സഖാഫി മയ്യളം, ഹനീഫ ഹാജി അഡൂർ, അസ്ലം അഡൂർ, കരീം ജൗഹരി ഗാളിമുഖം, റഫീഖ് മുസ്ലിയാർ പരപ്പ, അഷ്റഫ് സഖാഫി പള്ളപ്പാടി, നൗഷാദ് ഹിമമി ബോവിക്കാനം തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുല്ല പരപ്പ സ്വാഗതവും സിദ്ധീഖ് ഹാജി പൂത്തപ്പലം നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0