സമസ്ത ജില്ലാ ശില്പശാല നാളെ ജില്ലാ സുന്നി സെന്ററിൽ
കാസർഗോഡ്: സമസ്ത സെന്റിനറിയുടെ ഭാഗമായി നടത്തപ്പെടുന്ന ജില്ലാ ശില്പശാല നാളെ ചൊവ്വ രാവിലെ 10.30 ന് ജില്ലാ സുന്നി സെന്റർ സെന്റിനറി ഹാളിൽ നടക്കും. മെമ്പർഷിപ്പ് ക്യാമ്പയിൻ അവലോകനം, മേഖലാ - ജില്ലാ പുനഃസംഘടന, അഖീദ ക്യാമ്പ്, ശമാഇലുറസൂൽ ക്യാമ്പ് തുടങ്ങിയവ ചർച്ച ചെയ്യും. ജില്ലാ മുശാവറ അംഗങ്ങൾ, സമസ്ത മേഖല ഭാരവാഹികൾ എന്നിവർ പ്രതിനിധികളായിരിക്കും. ജില്ല പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും. എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് ഉദ്‌ഘാടനം ചെയ്യും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ പദ്ധതി അവതരിപ്പിക്കും. സയ്യിദ് ഹസനുൽ അഹദൽ തങ്ങൾ, സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങൾ കല്ലക്കട്ട, സയ്യിദ് അഷ്റഫ് തങ്ങൾ ആദൂർ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കെ പി ഹുസൈൻ സഅദി, മൊയ്തു സഅദി ചേരുർ, വൈ എം അബ്ദുറഹ്മാൻ അഹ്സനി, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0